നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സ്ഥിര ജോലി
നാഷണൽ ഡിഫൻസ് അക്കാദമിയിൽ സ്ഥിര ജോലിയിലേക്ക് ഒഴിവ്. 198 ഒഴിവുകളാണ് ആകെ ഉള്ളത്. പത്താം ക്ലാസ് യോഗ്യതയുള്ള ആർക്കും ഈ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം.ക്ലര്‍ക്ക്, ഡ്രാഫ്റ്റ്‌സ്മാന്‍, കുക്ക് തുടങ്ങിയ 16 ഓളം പോസ്റ്റുകളിലായി ആകെയുള്ള 198 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫെബ്രുവരി 16നകം ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
തസ്തിക& ഒഴിവ്
നാഷണല്‍ ഡിഫന്‍സ് അക്കാദമിക്ക് (NDA) കീഴില്‍ ക്ലര്‍ക്ക്, സ്‌റ്റെനോഗ്രാഫര്‍, സിനിമാ പ്രൊജക്ഷനിസ്റ്റ്, പാചകക്കാരന്‍, കമ്പോസിറ്റര്‍-കം- പ്രിന്റര്‍, സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍, കാര്‍പെന്റര്‍, ഫയര്‍മാന്‍, ടിഎ ബേക്കര്‍& കോന്‍ഫക്ടിണര്‍, ടിഎ സൈക്കിള്‍ റിപ്പയര്‍, ടിഎ പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍, ടിഎ ബൂട്ട് റിപ്പയര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് എന്നിങ്ങനെയാണ് പോസ്റ്റുകള്‍.
ക്ലര്‍ക്ക്, ടിഎ സൈക്കിള്‍ റിപ്പയര്‍, ടിഎ പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍, ടിഎ ബൂട്ട് റിപ്പയര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് പോസ്റ്റുകളില്‍ 16 ഒഴിവുകളുണ്ട്.
മറ്റ് ഒഴിവുകളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ക്ക് വിജ്ഞാപനം നോക്കുക.
പ്രായപരിധി
ക്ലര്‍ക്ക്, സ്റ്റെനോഗ്രാഫര്‍, ഡ്രാഫ്റ്റ്‌സ്മാന്‍,സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍, കാര്‍പെന്റര്‍ പോസ്റ്റുകളിലേക്ക് 18 മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സിനിമാ പ്രൊജക്ഷനിസ്റ്റ്,പാചകക്കാരന്‍, കമ്പോസിറ്റര്‍കംപ്രിന്റര്‍,കാര്‍പെന്റര്‍ടിഎ ബേക്കര്‍ & കോന്‍ഫക്ടിണര്‍ , ടിഎ സൈക്കിള്‍ റിപ്പയര്‍, ടിഎ പ്രിന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍ , ടിഎ ബൂട്ട് റിപ്പയര്‍, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് പോസ്റ്റുകളിലേക്ക് 18 മുതല്‍ 25 വയസ് വരെയാണ് പ്രായപരിധി. എല്ലാ പോസ്റ്റുകളിലും സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ടായിരിക്കും.
യോഗ്യത
പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. കൂടാതെ ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 18,000 രൂപ മുതല്‍ 63200 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് https://nda.nic.in/ സന്ദര്‍ശിച്ച് ഫീസില്ലാതെ അപേക്ഷിക്കാം.
അപേക്ഷ നല്‍കുന്നതിനായി https://ndacivrect.gov.in/ സന്ദര്‍ശിക്കുക.