നാസയുടെയും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷൻ്റെയും (NOAA) കണക്ക് പ്രകാരം ലോകത്തെ ഏറ്റവും ചൂടേറിയ ജൂൺ മാസമായി 2023 ജൂൺ രേഖപ്പെടുത്തി. 174 വർഷത്തിന് ശേഷമാണ് ഇത്രയും ചൂടേറിയ ജൂൺ മാസം രേഖപ്പെടുത്തുന്നതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. കഴിഞ്ഞ ജൂലൈ മൂന്നിനെജൂലൈ മൂന്നിനെ ലോകത്തെ ഏറ്റവും ചൂടേറിയ ദിവസമായും രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഏറ്റവും ചൂടേറിയ പത്ത് വർഷങ്ങളിൽ 2023 വരാൻ സാധ്യത കൂടുതലാണ്.
എൽ നിനോ പ്രതിഭാസമാണ് ചൂട് കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ.പസഫിക് സമുദ്രത്തിലെ ജലം ചൂട് പിടിക്കുന്നതും ആഗോളതാപനിലയിൽ വർദ്ധനവ് ഉണ്ടാക്കുന്നുണ്ട്. യൂറോപ്യൻ യൂണിയൻ്റെ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന കണക്കനുസരിച്ച്, ആഗോളതലത്തിൽ മുൻപ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ജൂണിലെ ശരാശരിയെക്കാൾ 0.5 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഈ വർഷത്തെ ചൂട്.
ഈ വർഷം ജനുവരി മുതൽ ജൂൺ മാസം വരെയുള്ള ആഗോളതാപനില കണക്കുകൾ വെച്ച് ലോകത്തെ മൂന്നാമത്തെ ചൂടേറിയ കാലഘട്ടമായി ഇതിനെ കണക്കാക്കുന്നു. ജൂണിലെ താപനില ദീർഘകാല ശരാശരിയേക്കാൾ ഒരു ഡിഗ്രി സെൽഷ്യസ് അധികമാകുന്നത് ഇതാദ്യമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.