ചൊവ്വയിലെ മഞ്ഞിനുള്ളിലെ വെള്ളത്തില്‍ ജീവനുണ്ടാകാമെന്ന് നാസ
ചൊവ്വയിൽ ഐസ് മൂടിയ പ്രതലം ഉണ്ടെന്നും ആ മഞ്ഞിനുള്ളിലെ വെള്ളത്തില്‍ ജീവനുണ്ടാകാമെന്നും പറയുകയാണ് നാസ. ഇതിനായി കംപ്യൂട്ടര്‍ മോഡലിങ്ങുകളുടെ സഹായത്തോടെ പഠനം നടത്തിയെന്നും, വെള്ളത്തില്‍ സൂക്ഷ്മ ജീവികളുടെ സാന്നിധ്യമുണ്ടാകാമെന്നുമാണ് നാസ അറിയിച്ചത്. ഐസ് രൂപത്തിലുള്ള വെള്ളത്തിലൂടെ സൂര്യപ്രകാശത്തിന് കടന്നുപോകാനാകുമെന്നും പ്രകാശ സംശ്ലേഷണം ഇവിടെ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷ്മ ജീവികള്‍ക്ക് ചൊവ്വയില്‍ ജീവിക്കാന്‍ കഴിയുമെന്നും നാസയിലെ ശാസ്ത്രജ്ഞർ പറയുന്നു .
പ്രകാശ സംശ്ലേഷണത്തിലൂടെ ചെടികള്‍ക്കും മറ്റു ജീവികള്‍ക്കും പ്രകാശ ഊര്‍ജത്തെ രാസ ഊര്‍ജമാക്കി മാറ്റാന്‍ കഴിയുമെന്നും ഇത് ചെടികളുടെ ഭക്ഷണമായി ഉപയോഗിക്കാനാകുമെന്നും നാസ പറഞ്ഞു. ഭൂമിയിലും തണുത്തുറഞ്ഞ തടാകത്തിനകത്തെ ജലത്തിലും ഇത്തരം ജീവികളെ കാണാറുണ്ട്. ആള്‍ഗെകള്‍, ഫംഗസുകള്‍, മൈക്രോസ്‌കോപിക് സയാനോബാക്ടീരിയകള്‍ എന്നിവ ഇതിന് ഉദാഹരണമാണ്. ഇവയുടെ ഭക്ഷണവും പ്രകാശസംശ്ലേഷണം വഴിയാണ് കണ്ടെത്തുന്നത്.
ഗവേഷണം നടന്നത് സതേണ്‍ കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ആദിത്യ ഖുല്ലെറിന്റെ നേതൃത്വത്തിലാണ്. ലേഖനം പ്രസിദ്ധീകരിച്ചത് നാച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എര്‍ത്ത് ആന്റ് എണ്‍വിറോണ്‍മെന്റിലാണ് . തണുത്തുറഞ്ഞ ജലവും, തണുത്തുറഞ്ഞ കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്നിങ്ങനെ രണ്ടു രീതിയിലാണ് ചൊവ്വയില്‍ ഐസുള്ളത്. ഇതില്‍ നാസ ജീവന്‍ സാധ്യത സംശയിക്കുന്നത് തണുത്തുറഞ്ഞ ജലത്തിലാണ്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page