പസഫിക് സമുദ്രത്തില്‍ മൂന്നു ചുഴലിക്കാറ്റുകളെ ഒരു ഫ്രെയിമില്‍ പകര്‍ത്തി നാസ
പസഫിക് സമുദ്രത്തില്‍ ഏറെ അകലെയല്ലാതെ മൂന്നു ശക്തമായ ചുഴലിക്കാറ്റുകള്‍. നാസ എര്‍ത്ത് ഒബ്‌സര്‍വേറ്ററി ആണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പസഫിക് സമുദ്രത്തില്‍ നിലവില്‍ ചുഴലിക്കാറ്റ് സീസണാണ്. വടക്കുകിഴക്കന്‍ പസഫി സമുദ്രത്തിലാണിവ സ്ഥിതി ചെയ്യുന്നത്.
ഓഗസ്റ്റ് 25 നാണ് ഹോണ്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ഇത് ഹവായ്ക്കടുത്താണുള്ളത്. കാറ്റഗറി ഒന്നാണ് തീവ്രത. ഈ ചുഴലിക്കാറ്റ് ഹവാസ് ദ്വീപില്‍ നാശനഷ്ടമുണ്ടാക്കി. കനത്ത മഴയും കാറ്റുമാണ് ഈ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് നല്‍കിയത്. 24,000 പേര്‍ക്ക് വൈദ്യുതി മുടങ്ങി. ഈ ചുഴലിക്കാറ്റ് പടിഞ്ഞാറേക്കാണ് നീങ്ങുന്നത്.
മേഖലയിലെ മറ്റൊരു ചുഴലിക്കാറ്റായ ഗില്‍മ കാറ്റഗറി 3 തീവ്രതയിലാണിപ്പോഴുള്ളത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇതിന്റെ ശക്തി കുറയും. ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന പാതയില്‍ മോശം കാലാവസ്ഥയുള്ളതിനാലാണിത്. കിഴക്കന്‍ പസഫിക്കിലാണ് ഗില്‍മയുള്ളത്.
കിഴക്കന്‍ പസഫിക്കിലാണ് ഹെക്ടര്‍ ചുഴലിക്കാറ്റുമുള്ളത്. ഇതും ദുര്‍ബലമാകാനാണ് സാധ്യത. ഈ സീസണില്‍ ഇതുവരെ വടക്കുകിഴക്കന്‍ പസഫിക് സമുദ്രത്തില്‍ 9 ചുഴലിക്കാറ്റുകളാണ് രൂപപ്പെട്ടത്. ഇതിലേറെയും ഏറെ നേരം നീണ്ടു നില്‍ക്കാത്ത ചുഴലിക്കാറ്റുകളായിരുന്നു. ഇതില്‍ ഹോണും ഗില്‍മയുമാണ് കുറച്ചു ദിവസം നീണ്ടു നിന്നത്.