അഫ്ഗാനിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ 300ലധികം പേർ മരിച്ചു
വടക്കൻ അഫ്ഗാനിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 315 ആയെന്നും,1,600 ലധികം പേർക്ക് പരിക്കേറ്റതായും താലിബാൻ അഭയാർത്ഥി മന്ത്രാലയം അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ 150 ഓളം പേർ മരിച്ചതായി താലിബാൻ ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പറഞ്ഞിരുന്നു. മരണസംഖ്യ പെട്ടെന്നാണ് ഉയർന്നത് .1000-ലധികം വീടുകൾ തകർന്ന ബഗ്‌ലാൻ പ്രവിശ്യയാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്ന് WFP പറഞ്ഞു. വ്യോമസേന ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി, പരിക്കേറ്റ നൂറിലധികം പേരെ സൈനിക ആശുപത്രികളിലേക്ക് മാറ്റി, ഇവർ ഏതൊക്കെ പ്രവിശ്യകളിൽ നിന്നുള്ളതെന്ന് പരാമർശിക്കാതെ താലിബാൻ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച പറഞ്ഞു. ഏപ്രിൽ പകുതി മുതൽ, അഫ്ഗാനിസ്ഥാനിലെ 10 പ്രവിശ്യകളിൽ വെള്ളപ്പൊക്കത്തിൽ 100 ഓളം പേർ മരിച്ചു.
40 ദശലക്ഷത്തിലധികം ജനങ്ങളിൽ 80 ശതമാനവും നിലനിൽക്കാൻ കൃഷിയെ ആശ്രയിക്കുന്ന ഒരു രാജ്യത്ത് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി.
മലയോര പ്രവിശ്യയിൽ വെള്ളപ്പൊക്കം മൂലം കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായതായി ബദക്ഷനിലെ പ്രകൃതി ദുരന്ത നിവാരണ പ്രവിശ്യാ ഡയറക്ടർ മുഹമ്മദ് അക്രം അക്ബരി പറഞ്ഞു.
FOLLOW US ON GOOGLE NEWS