Monsoon weather updates 07/06/25: കേരളത്തിൽ 62 ശതമാനം മഴ കുറവ്
കേരളത്തിൽ കാലവർഷം ഒരാഴ്ച പിന്നിടുമ്പോൾ 62 ശതമാനം മഴ കുറവ് രേഖപ്പെടുത്തി. ജൂൺ 1 മുതൽ ജൂൺ 7 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരമാണിത്. കാലവർഷം മെയ് 24ന് കേരളത്തിൽ ആരംഭിച്ചെങ്കിലും മെയ് 24 മുതൽ 31 വരെ ലഭിച്ച മഴയുടെ കണക്ക് വേനൽക്കാല മഴയിൽ ആണ് ഉൾപ്പെടുക. കാലവർഷ മഴയുടെ കണക്ക് ആരംഭിക്കുക ജൂൺ 1 മുതൽ ആണ്. ലക്ഷദ്വീപിലും മാഹിയിലും മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപിൽ 84 ശതമാനം മഴ കുറവും മാഹിയിൽ 61% മഴ കുറവുമാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കേരളത്തിൽ ഈ കാലയളവിൽ 120.6 mm മഴയാണ് ലഭിക്കേണ്ടത്. എന്നാൽ 46.1 mm മഴ മാത്രമാണ് ഈ കാലയളവിൽ ലഭിച്ചിട്ടുള്ളത്.
കേരളത്തിൽ ആലപ്പുഴ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും മഴ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയിൽ സാധാരണ മഴ ലഭിച്ചു. 19% മഴ കുറവ് മാത്രമാണ് ആലപ്പുഴ ജില്ലയിൽ ഈ കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. 85% മഴ കുറവുണ്ട് ഇടുക്കി ജില്ലയിൽ. തൊട്ടു പിറകെ മഴക്കുറവ് രേഖപ്പെടുത്തിയ ജില്ലകൾ മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, വയനാട്, എന്നിങ്ങനെയാണ്. കണ്ണൂരിൽ 44 ശതമാനം മഴ കുറവും, എറണാകുളത്ത് 62 ശതമാനം മഴ കുറവ് ഈ കാലയളവിൽ രേഖപ്പെടുത്തി. കാസർകോട് ജില്ലയിൽ 44 ശതമാനം,കൊല്ലം 62 ശതമാനം, കോട്ടയം 52% എന്നിങ്ങനെയാണ് മഴക്കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട് 64 ശതമാനവും, പത്തനംതിട്ടയിൽ 56 ശതമാനവും മഴ കുറവുണ്ട്. തൃശ്ശൂർ ജില്ലയിൽ 63% മഴ കുറവുണ്ട്.
അതേസമയം രണ്ടോ മൂന്നോ ദിവസം ഈ കുറവ് ഇനിയും തുടരും. ആദ്യ ദിവസങ്ങളിലെ കാലവർഷമഴ വേനൽ മഴയുടെ കണക്കിൽ പെട്ടതിനാൽ ഇത് സാങ്കേതികം മാത്രമാണ്. അടുത്ത ആഴ്ച അസാനത്തോടെ വലിയ മഴകൾ വരുമെന്നതിനാൽ കാലവർഷ ത്തേക്കുറിച്ച് ഇപ്പോൾ ആശങ്കപ്പെടേണ്ടതില്ല.
ഇന്ന് കേരളത്തിൽ പൊതുവേ പ്രസന്നമായ കാലാവസ്ഥ ആയിരിക്കുമെങ്കിലും മധ്യ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി പ്രത്യേക ജാഗ്രതാ നിർദേശം
10/06/2025 വരെ: തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
09/06/2025 & 10/06/2025: തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
Tag: Monsoon weather updates 07/06/25: 54 percent less rainfall in Kerala
ത്യാഗ സ്മരണയിൽ ബലി പെരുന്നാൾ. എല്ലാവർക്കും MetbeatWeather ന്റെ EidMubarack