ഇത്തവണ നേരത്തെ കുടയെടുക്കണം, കാലവർഷം 27 ന് എത്തിയേക്കും
ഇത്തവണ കാലവർഷം നേരത്തെ എത്താൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഈ മാസം 27 ആം തീയതിയോടെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയേക്കുമെന്നാണ് ഐ എം ഡി നൽകുന്ന സൂചന. നാല് ദിവസം വരെ വൈകാനോ നേരത്തെയാകാനോ സാധ്യതയുണ്ടന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
അതായത് ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കും. കഴിഞ്ഞ വർഷം മെയ് 31 നാണ് കാലവർഷം കേരളത്തിൽ എത്തിയത്. മെയ് 27ന് എത്താൻ സാധ്യതയുണ്ടെങ്കിലും നാല് ദിവസം മുന്നോട്ടോ നാലുദിവസം പിന്നോട്ടോ ആവാനുള്ള സാധ്യത കൂടെ കാലാവസ്ഥ വകുപ്പ് നൽകുന്നു. മെയ് 27ന് കാലവർഷം എത്തിയാൽ അഞ്ചുദിവസം നേരത്തെ ആകും.
ഞായറാഴ്ചയോടു കൂടി കാലവർഷം ആൻഡമാൻ കടലിൽ എത്തിച്ചേരുമെന്നും മുൻ വർഷങ്ങളെക്കാൾ ഇത്തവണ അധിക മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണ ജൂൺ ആദ്യ ആഴ്ചയാണു കാലവർഷം കേരളത്തിൽ എത്തുക.
അതേസമയം വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
Tag:This time, we should take our umbrellas early, the monsoon may arrive on the 27th