മഴക്കെടുതി: 2000 കോടിയുടെ സഹായം ആവശ്യപ്പെട്ട് സ്റ്റാലിൻ ; അടിയന്തര സഹായം ഉറപ്പ് നൽകി മോദി

മഴക്കെടുതി: 2000 കോടിയുടെ സഹായം ആവശ്യപ്പെട്ട് സ്റ്റാലിൻ ; അടിയന്തര സഹായം ഉറപ്പ് നൽകി മോദി

 മഴക്കെടുതിയിൽ തമിഴ്നാടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര സഹായം ഉറപ്പ് നൽകി. മോദി അടിയന്തര സഹായം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയത് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഫോണിൽ വിളിച്ചാണ്. തമിഴ്നാട്ടിലെ മഴക്കെടുതിയിൽ 2000 കോടി രൂപയുടെ സഹായം വേണമെന്നാവശ്യപ്പെട്ട് നേരത്തെ സ്റ്റാലിൻ, പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടായിരുന്നു . ഇതിന് പിന്നാലെയാണ് മോദി, സ്റ്റാലിനെ നേരിട്ട് വിളിച്ച് സഹായം പരിഗണിക്കാമെന്ന് ഉറപ്പുനൽകിയത്.

തമിഴ്നാട്ടിൽ വലിയ നാശനഷ്ടമാണ് ഫിൻജാൽ ചുഴലിക്കാറ്റ് സൃഷ്ടിച്ചത്. മഴക്കെടുതിയിൽ 22 പേർ മരിക്കുകയും 2,400 ലധികം കുടിലുകളും 721 വീടുകളും നശിക്കുകയും ചെയ്തു. ഇതോടൊപ്പം 2.11 ലക്ഷം ഹെക്റ്റർ കാർഷിക ഭൂമിയും വെള്ളത്തിൽ മുങ്ങിപോയി. 9,500 കിലോമീറ്റർ റോഡുകൾ, 1,847 പാലങ്ങൾ, 417 ടാങ്കുകൾ, 1,649 കിലോമീറ്റർ വൈദ്യുതി കേബിളുകൾ, 23,664 വൈദ്യുതി പോസ്റ്റുകൾ, 997 ട്രാൻസ്ഫോർമറുകൾ, 4,200 അങ്കണവാടി കേന്ദ്രങ്ങൾ, 205 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, 5,936 സ്കൂൾ കെട്ടിടങ്ങൾ, 381 കമ്യൂണിറ്റി ഹാളുകൾ, 623 വെള്ളവിതരണ പദ്ധതികൾ തുടങ്ങിയവയെല്ലാം നശിച്ചതായാണ് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കോയമ്പത്തൂർ, നീലഗിരി , ദിണ്ടിഗൽ, തേനി അടക്കം 15 ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് imd മുന്നറിയിപ്പ്. വിഴുപ്പുറം, കടലൂർ, കൃഷ്ണഗിരി, തിരുവണ്ണാമലയ് ജില്ലകളിൽ എൻ ഡി ആർ എഫിന്‍റെ നേതൃത്വത്തിൽ ദുരിതശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു. വിഴുപ്പുറത്ത് മാത്രം ദുരന്ത നിവാരണ സേനകളിലെ 400 പേർ ദൗത്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്. നദികളിലെ വെള്ളം അപകടകരമായ നിലയിൽ തുടരുന്നതിനാൽ വിഴുപ്പുറം വഴിയുള്ള ട്രെയിൻ ഗതാഗതം ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല .

വിഴുപ്പുറം, തിരുവണ്ണമലയ്, സേലം, കള്ളക്കുറിച്ചി, പുതുച്ചേരി എന്നിവിടങ്ങളിൽ സ്‌കൂളുകൾക്ക് ഇന്നും അവധി നൽകി. ഉരുൾപൊട്ടലുണ്ടായ തിരുവണ്ണാമലയിൽ ഇന്നലെ രാത്രി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദർശനം നടത്തി.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.