കോവൂരില്‍ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് കോവൂരില്‍ ഇന്നലെ അഴുക്കുചാലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് കോവൂർ സ്വദേശി കളത്തിൻപൊയിൽ ശശി (60)യാണ്. ഇന്ന് രാവിലെ ഫയർഫോഴ്സെത്തി വ്യാപകമായ തിരച്ചിൽ തുടങ്ങാനിരിക്കെ അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാണാതായ സ്ഥലത്ത് നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയാണ് കണ്ടെത്തിയത്.

സംഭവം നടന്നത് ഞായറാഴ്ച രാത്രി 8.30-ഓടെയാണ്. കനത്തമഴയിൽ നിറഞ്ഞൊഴുകിയ ഓവുചാലിൽ വീണായിരുന്നു അപകടം സംഭവിച്ചത്. കോഴിക്കോട് ടൗണിൽ ഇന്നലെ കനത്ത മഴയാണ് പെയ്തതിരുന്നത്. കോവൂര്‍ ഭാഗത്ത് ഒരു മണിക്കൂര്‍ നേരം അതിശക്തമായി മഴ ലഭിച്ചിരുന്നു. ഓടയിൽ വലിയ കുത്തൊഴുക്കുണ്ടായി എന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. കോവൂർ എം.എൽ.എ. റോഡിൽ മണലേരിതാഴത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു ശശി അബദ്ധത്തിൽ കാൽവഴുതി ഓടയിലേക്ക് വീണതാണ് എന്നാണ് പ്രാഥമിക നിഗമനം. ശക്തമായ മഴയായതിനാൽ റോഡിനോട് ചേർന്നുള്ള ഓവുചാൽ വെള്ളംനിറഞ്ഞ് കുത്തിയൊലിക്കുന്നുണ്ടായിരുന്നു.
വീണയുടനെ സമീപത്തുണ്ടായിരുന്ന ആളുകൾ തിരച്ചിൽനടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. 2 കിലോമീറ്ററോളം ദൂരം ഫയർഫോഴ്സ് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഇയാളെ ഇന്നലെ. തുടർന്ന് ഇന്ന് രാവിലെ വ്യാപകമായ തിരച്ചിൽ തുടങ്ങാനിരിക്കെയാണ് മൃതദേഹം കണ്ടത്.
Tragic news from Koyilandy: the body of 60-year-old Shashi from Kalathinpoil was found in a drainage channel during a search operation by fire services.