ഒമാനിൽ ഇന്ന് അർധരാത്രിക്ക് ശേഷം ഉൽക്കാവർഷം കാണാം
ഒമാനിലെ ആകാശത്ത് ഇന്ന് വീണ്ടും ഉൽക്കാവർഷം കാണാം.
ഏറ്റവും ആകർഷകമായ ഉൽക്കാ പ്രദർശനം എന്ന് വി ളിക്കപ്പെടുന്ന ജെമിനിഡ് ഉൽ ക്കാവർഷം ഈ മാസം 13, 14 തീയതികളിൽ ഉച്ചസ്ഥായിയിൽ എത്തുമെന്ന് ഒമാൻ ജ്യോതിശാസ്ത്ര സൊസൈറ്റി അംഗം റയാൻ ബിൻത് സഈദ് അൽ റുവൈശി പറഞ്ഞു.
ഒമാൻ വാർത്താ ഏജൻസി (ONA) യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച്‌ച അർധരാത്രിയിലും ശനിയാഴ്ച പുലർച്ചെയുമാണ് ജെമിനിഡ് ഉൽക്കാ വർഷം കാണാൻ കഴിയുക.
എല്ലാ വർഷങ്ങളിലും സംഭവിക്കുന്ന ഈ ഉൽക്കാ മഴയ്ക്കായി കണ്ണിമ ചിമ്മാതെ കാത്തിരിക്കുകയാണ് ജനങ്ങൾ. എന്നാൽ പൂർണ ചന്ദ്രൻ കാരണം ഈ വർഷത്തെ ഉൽക്കാവർഷ കാഴ്ച മങ്ങലേക്കും. സെക്കൻഡിൽ 35 കിലോമീറ്റർ വേഗതയിൽ നിരവധി ജെമിനിഡ് ഉൽക്കകൾ ആകാശത്ത് നിന്ന് വീഴുന്നത് കാണാം.
നഗ്ന നേത്രം കൊണ്ട് ഉൽക്കാവർഷം കാണാനാകും. ഇരുട്ടിനോട് കണ്ണുകൾക്ക് പൊരുത്തപ്പെടാൻ കുറഞ്ഞത് 30 മിനിറ്റെങ്കിലും നൽകണം. ഏറ്റവും പ്രധാനപ്പെട്ട ഉൽക്കകൾ അർധ രാത്രിക്ക് ശേഷം ദൃശ്യമാകും. പ്രാദേശിക സമയം പുലർച്ചെ യോടെയാണ് ഏറ്റവും മികച്ച കാഴ്‌ച ഉണ്ടാകുക. ഉൽക്കാവർഷം കാണാനായി ടെലിസ്കോപ്പുകളുടെ ആവശ്യമില്ല.
ജെമിനിഡ് ഉൽക്കകൾ ഉത്ഭവിക്കുന്നത് 3,200 ഫേ ത്തോൺ എന്ന ഛിന്നഗ്രഹ ത്തിൽ നിന്നാണ്. ഈ ഉൽക്കകൾ തിളക്കമുള്ളതും വേഗത യേറിയതും സാധാരണയായി മഞ്ഞനിറമുള്ളതുമാണ്. സെക്കൻഡിൽ 22 മൈൽ വേഗതയിലാണ് ഇത് അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുക.
ജെമിനിഡ് ഉൽക്കാ വർഷം സാധാരണയായി വർഷത്തിലെ ഏറ്റവും സജീവമായ ഒന്നാണെങ്കിലും, ഈ വർഷത്തെ കാഴ്‌ചാ സാഹചര്യങ്ങൾ വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. പൂർണ്ണചന്ദ്രന്റെ വെളിച്ചവും മേഘങ്ങളുമാണ് കാഴ്ചക്ക് തടസ്സം ആവുക.