വൻ കാട്ടുതീ; ജറുസലേമിൽ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു, ദേശീയ അടിയന്തരാവസ്ഥ
കാട്ടുതീ അണയ്ക്കാന്‍ അന്താരാഷ്ട്ര സഹായം തേടി ഇസ്രയേൽ. ജറുസലേമിന്റെ പ്രാന്ത പ്രദേശങ്ങളില്‍ ആണ് കാട്ടുതീ ആളി പടരുന്നത്. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി പാർപ്പിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ വൻ അഗ്നിബാധ ഉണ്ടായത് വിവിധ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട ഇസ്രയേലി സൈനികരെ സ്മരിക്കുന്ന ദിവസമാണ്. കാട്ടുതീ പടരുന്ന സാഹചര്യത്തിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രിയിലെ കണക്കുപ്രകാരം മൂവായിരത്തോളം ഏക്കര്‍ പ്രദേശം കത്തിനശിച്ചു. തീയണയ്ക്കല്‍ ദുഷ്‌കരമാക്കുന്നത് വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ്.
160 ലേറെ അഗ്നിശമനസേനാ യൂണിറ്റുകളും 12 വിമാനങ്ങളും തീയണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനങ്ങള്‍ കൂടാതെ ഹെലികോപ്റ്ററുകളും തീ നിയന്ത്രണവിധേയമാക്കാനുള്ള ഉദ്യമത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും രാജ്യത്തെ സൈന്യവും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും സഹായിക്കുന്നുണ്ടെന്നും ഇസ്രയേലി അധികൃതര്‍. ദേശീയ പാതകള്‍ ഉള്‍പ്പടെ പ്രധാന റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
കാട്ടുതീ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യവ്യാപകമായി കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഇസ്രയേലിൽ ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ തീപ്പിടിത്തമാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇസ്റായേലിലെ കാട്ടുതീ തുടരും എന്നാണ് കാലാവസ്ഥാ പ്രവചനം. തീ ജറുസലേമിലേക്ക് എത്തും. കടുത്ത ചൂട് (High Temperature) , ശക്തമായ കാറ്റ് (Strong Wind) , low Humidity (കുറഞ്ഞ അന്തരീക്ഷ ഈർപ്പം ) എന്നിവയാണ് തീ പടരാൻ കാരണം. ഇസ്റായേലിൽ ഇന്നലെ ചൂട് 37- 38 ഡിഗ്രിയാണ്. ചിലയിടത്ത് 39 ഡിഗ്രി എത്തി. Humidity 10 % ന് താഴെയാണ് പലയിടത്തും.
western Negev ൽ മഴ സാധ്യതയുണ്ട്. എന്നാൽ മഴ മറ്റിടങ്ങളിലേക്ക് വ്യാപിക്കില്ല. അതിനാൽ കാട്ടുതീ വ്യാപിക്കാനാണ് സാധ്യത. രാജ്യത്ത് തെക്ക്, തെക്കുകിഴക്കൻ (south easterlies) മേഖലയിൽ നിന്ന് വീശുന്ന കാറ്റാണ് കാട്ടുതീയിലെ വില്ലൻ. വരണ്ട ഉഷ്ണക്കാറ്റാണിത്. ചിലയിടത്ത് കാറ്റിന് മണിക്കൂറിൽ 80 കി.മി വേഗതയുണ്ട്. ഇസ്റായേലിലെ കാട്ടുതീ പ്രദേശത്തെ മലയാളികൾ എജൻസികൾ നൽന്ന മുന്നറിയിപ്പുകൾ പാലിച്ച് ജാഗ്രത പാലിക്കുമല്ലോ?
Tag:Massive wildfire; Thousands evacuated in Jerusalem, national emergency declared