ലിബിയയിൽ വൻ പ്രളയം : ഡാമുകൾ തകർന്നു; 3000 മരണം

ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ വൻ പ്രളയം. 3000 ത്തിലേറെ പേർ മരിച്ചെന്നാണ് റിപ്പോർട്ട് 1500 പേരുടെ മരണം സർക്കാർ സ്ഥിരീകരിച്ചു. പതിനായിരം പേരെ കാണാതായിട്ടുണ്ട്. കനത്ത മഴയില്‍ ഇവിടെ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. അകലെയുള്ള മറ ആറെരുഡാം കൂടി തകർന്നു. ഡെര്‍നയില്‍ മാത്രം 2000 പേര്‍ മരിച്ചതായാണ് ലഭിക്കുന്ന വിവരം.

ഡെര്‍നയ്ക്കു പുറമേ കിഴക്കന്‍ ലിബിയയിലെ ബയ്ദ, വടക്കന്‍ ലിബിയയിലെ തീരപ്രദേശമായ ബെംഗസി, ബൈദ, അല്‍ മര്‍ജ്, സുസ എന്നിവിടങ്ങളിലും പ്രളയം കാര്യമായ നാശനഷ്ടമുണ്ടാക്കി. നഗരത്തിന്റെ ഹൃദയഭാഗം ഏകദേശം 4 ചതുരശ്ര കിലോമീറ്ററോളം നശിച്ചുവെന്ന് ലിബിയ- അമേരിക്കന്‍ ബന്ധത്തിന്റെ ദേശീയ കൗണ്‍സിലായ ഹാനി ഷെന്നിബ് അല്‍ ജസീറയോട് പറഞ്ഞു. നഗരത്തിന്റെ 25 ശതമാനം അപ്രത്യക്ഷമായെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹിച്ചെം ഷ്‌കിയൗടും പ്രതികരിച്ചു.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നത് കാരണം അധികാരികള്‍ക്ക് പ്രധാന നഗരമായ ഡെര്‍നയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ല. ഡെര്‍നയിലെ ആളുകളുമായി ആശയവിനിമയം നടത്താന്‍ സാധിക്കാത്തത് അപകടത്തിന്റെയും ആളപായത്തിന്റെയും വിവരങ്ങള്‍ ശേഖരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.

അതേസമയം 14 ടണ്‍ മരുന്നുകളും ഉപകരണങ്ങളും ആരോഗ്യ സംഘവും അടങ്ങുന്ന വിമാനം ബെംഗസിലേക്ക് അയച്ചിട്ടുണ്ടെന്ന് ട്രിപ്പോളി പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദ്‌ബെയ്ബ അറിയിച്ചു. നിലവില്‍ 7,000ത്തോളം കുടുംബങ്ങള്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

ആദ്യം തകർന്ന ഡാമിൽ നിന്ന് 12 കി.മി അകലെയാണ് തീരദേശത്തോട് ചേർന്നുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ഡാമുകൾ സ്ഥിതിചെയ്യുന്നത്. ആദ്യ ഡാം തകർന്നതാണ് രണ്ടും മൂന്നും ഡാമുകളുടെ തകർച്ചക്ക് ഇടയാക്കിയത്.തെക്കൻ ഡെർനയിലെ ഡാം തകർന്നതിനെ തുടർന്ന് നഗരത്തിന്റെ വലിയൊരു ഭാഗം കടലിലേക്ക് ഒഴുകിപ്പോയെന്ന് കിഴക്കൻ ലിബിയൻ വ്യോമയാന മന്ത്രി ഷികിയോത്ത് പറഞ്ഞു.

ലിബിയയിൽ വൻ പ്രളയം : ഡാമുകൾ തകർന്നു; 3000 മരണം
ലിബിയയിൽ വൻ പ്രളയം : ഡാമുകൾ തകർന്നു; 3000 മരണം

കാറുകളും വാഹനങ്ങളും കടൽത്തീരത്ത് അടിഞ്ഞു. മലവെള്ളം ഒഴുകി കടലിന്റെ നിറം ചുവപ്പായി മാറിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട കേണൽ മുഅമ്മർ ഗദ്ദാഫിക്ക് ശേഷം ലിബിയയിൽ രണ്ടു സർക്കാരുകളാണുള്ളത്. പടിഞ്ഞാറൻ ലിബിയയിലെ സർക്കാരിനെയാണ് യു.എൻ അംഗീകരിച്ചത്. കിഴക്കൻ സർക്കാരിന്റെ അധികാരമേഖലയിലാണ് ഇപ്പോൾ ദുരന്തമുണ്ടായത്.

ഇവർക്ക് അന്താരാഷ്ട്ര സമൂഹവുമായി ബന്ധമില്ലാത്തതിനാൽ ലോക രാജ്യങ്ങളും സഹായത്തിനെത്തിയിട്ടില്ല.മെഡിറ്ററേനിയന്‍ ചുഴലിക്കാറ്റായ ഡാനിയേല്‍ വീശിയടിച്ചതിനേത്തുടര്‍ന്നുണ്ടായ കനത്ത മഴയാണ് പ്രളയത്തിന് കാരണമായത്. ലിബിയയിലെ ഡെര്‍ന നഗരത്തെയാണ് പ്രളയം ഏറെ ബാധിച്ചത്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment