മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21, 22 തീയതികളിൽ  ഹൂസ്റ്റണിൽ – ഒരുക്കങ്ങൾ പൂർത്തിയായി

മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21, 22 തീയതികളിൽ  ഹൂസ്റ്റണിൽ – ഒരുക്കങ്ങൾ പൂർത്തിയായി

ജീമോൻ റാന്നി

ഹൂസ്റ്റൺ :  മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻറെ സൗത്ത്‌വെസ്റ്റ് റീജിയൻ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 12- മത് സൗത്‌വെസ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21, 22 (വെള്ളി, ശനി) തീയതികളിൽ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

മാർച്ച് 21 നു വെള്ളിയാഴ്ച വൈകുന്നേരം 4 നു തുടങ്ങി മാർച്ച് 22 നു ഉച്ചകഴിഞ്ഞു 2 മണിക്ക് കോൺഫറൻസ് സമാപിക്കും.

ഡാളസ്, ഹൂസ്റ്റൺ, ഓസ്റ്റിൻ, ഒക്ലഹോമ, സാൻ അന്റോണിയോ, ലബ്ബക്ക്,  കാൻസസ്  ഇടവകകളിൽ നിന്നും 450 അംഗങ്ങൾ കോണ്ഫറൻസിൽ പങ്കെടുക്കുന്നതിനു ഇതിനോടകം രജിസ്റ്റർ ചെയ്തുകഴിഞ്ഞുവെന്ന് ഭാരവാഹികൾ അറിയിച്ചു.

Faith in Renewal and Motion : ” Faith without deeds is dead”  “അങ്ങനെ വിശ്വാസവും പ്രവർത്തികളില്ലാത്തതായാൽ സ്വതവേ നിർജീവമാകുന്നു” ( യാക്കോബ് 2:17) എന്ന  ചിന്താവിഷയത്തെ ആധാരമാക്കി പഠനങ്ങൾ നടക്കും.

ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവക വികാരി റവ. അലക്സ് യോഹന്നാൻ, ലബ്ബക്, സാൻ അന്റോണിയോ ഇടവകകളുടെ വികാരി റവ. ജെയിംസ് കെ.ജോൺ എന്നിവർ പഠന ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

കോൺഫറൻസിന്റെ വിജയത്തിനായി റവ. സാം.ഈശോ ( വികാരി/പ്രസിഡണ്ട്) റവ. ജീവൻ ജോൺ ( അസി. വികാരി/ വൈസ് പ്രസിഡണ്ട്) എബ്രഹാം ഇടിക്കുള (ജനറൽ കൺവീനർ) തങ്കമ്മ ജോർജ് (പ്രയർ സെൽ) സൂസൻ ജോസ് (ഷീജ- രജിസ്‌ട്രേഷൻ) ബാബു ടി ജോർജ് (ഫിനാൻസ്) ജോസഫ് ജോർജ് തടത്തിൽ (ഫുഡ്) ഷെറി റജി (മെഡിക്കൽ) മാത്യു സക്കറിയ (ബ്ലെസ്സൺ – ക്വയർ ) ജൂലി സക്കറിയ ( പ്രോഗ്രാം ആൻഡ് എന്റർടൈൻമെന്റ് ) ലിലിക്കുട്ടി തോമസ് ( റിസിപ്ഷൻ/ ഹോസ്പിറ്റാലിറ്റി) വർഗീസ്. കെ ചാക്കോ (അക്കൊമൊഡേഷൻ) വർഗീസ് ശാമുവേൽ ( ബാബു- ട്രാൻസ്പോർട്ടെഷൻ) ജോൺ ഫിലിപ്പ് (സണ്ണി- പബ്ലിസിറ്റി) ജെയ്സൺ ശാമുവേൽ (ഓഡിയോ വീഡിയോ മിനിസ്ട്രി) എന്നീ കൺവീനർമാരുടെ നേതൃത്വത്തിൽ  വിവിധ സബ് കമ്മിറ്റികൾ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

Metbeat News

യു.എസ് മലയാളി വാർത്തകൾ അറിയാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Content editor in Metbeat News International Desk. Also, Career and Educational content writer. She Has Master Degree in English from Calicut university. 5-year experience in Journalism Field