മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു: കേരളത്തിൽ ഇന്നും മഴ തുടരും
മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. രണ്ടു ഷട്ടറുകൾ 4 സെന്റീമീറ്റർ വീതം ഇന്ന് രാവിലെ 8. 30നാണ് തുറന്നത്. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ റൂൾ കർവ് ക്രമീകരിക്കുന്നതിനായി ആണ് മലമ്പുഴ ഡാമിന്‍റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തിയതെന്ന് അധികൃതർ.
അതേസമയം ഇന്നലെ മലയോര മേഖലയിൽ ശക്തമായ മഴയാണ് ലഭിച്ചത്. കണ്ണൂര്‍, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ പലയിടത്തും ശക്തമായ മഴ ലഭിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്നാണ് imd മുന്നറിയിപ്പ്. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്.
വയനാട്ടിലും, മട്ടന്നൂരിലും ശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നു.
വയനാട്ടിൽ മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ അധികൃതരെ ബന്ധപ്പെടാനും നിർദ്ദേശമുണ്ട് . സ്ഥലത്തെ വാർഡ് മെമ്പർമാരുമായോ വില്ലേജ് ഓഫീസർമാരുമായോ ഡി ഇ ഒ സി കൺട്രോളുമായി ബന്ധപ്പെടാനാണ് അധികൃതർ നിർദ്ദേശിച്ചിട്ടുള്ളത്.
ഹോസ്റ്റലിന്‍റെ മതിൽ തകര്‍ന്നു
വയനാട്ടിൽ മലവെള്ളപ്പാച്ചിലിൽ ഇന്നലെ സ്കൂൾ ലേഡീസ് ഹോസ്റ്റലിന്‍റെ മതിൽ തകർന്നു പോയി. നൂൽപ്പുഴ കല്ലൂർ 67 രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ മതിലാണ് കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്നുപോയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് സമീപത്തെ വനത്തിൽ നിന്നും മലവെള്ളം ഇരച്ചെത്തിയാണ് മതിൽ തകർന്നത് എന്ന് നാട്ടുകാർ . തേക്കുംപ്പറ്റ നാല് സെൻറ് കോളനിയിലെ വീടുകളിലേക്കും വെള്ളം കയറിയിരുന്നു.
ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ
വിതുര, വർക്കല, പുനലൂർ, കൊല്ലം, പമ്പ, പുനലൂർ, ചെങ്ങന്നൂർ, കറുകച്ചാൽ, പൈനാവ്, ഈരാറ്റുപേട്ട, മൂന്നാർ, കോതമംഗലം, വൈക്കം, വാൽപ്പാറ, കാരപ്പാറ, കൊച്ചി,പറവൂർ, ഇരിഞ്ഞാലക്കുട, തൃശ്ശൂർ,ഒറ്റപ്പാലം പാലക്കാട്, മണ്ണാർക്കാട്, മലപ്പുറം, നിലമ്പൂർ, മഞ്ചേരി, മുക്കം, താമരശ്ശേരി, കൽപ്പറ്റ, ലക്കിടി,നടുവിൽ, പേരാവൂർ,പാനൂർ, അടൂർ, കണ്ണൂർ, കാസർകോട് തുടങ്ങി കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page