ഗൾഫ് ലുലുവിൽ വൻ അവസരം; ഫ്രീ വിസ, ജോലി കിട്ടാൻ അഭിമുഖം മാത്രം. മാക്‌സിമം ഷെയർ ചെയ്യുക

ഗൾഫ് ലുലുവിൽ വൻ അവസരം; ഫ്രീ വിസ, ജോലി കിട്ടാൻ അഭിമുഖം മാത്രം. മാക്‌സിമം ഷെയർ ചെയ്യുക

മലയാളികൾക്ക് വൻ തൊഴിലവസരങ്ങളുമായി എം.എ യൂസഫ് അലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ്. ഇത്തവണ മിഡിൽ ഈസ്റ്റിലേക്കാണ് ക്ഷണിച്ചിരിക്കുന്നത്. കമ്പനി നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ആണ്. വിസ ഫ്രീയാണ്. മികച്ച ശമ്പളവും. ആൺകുട്ടികൾക്കു മാത്രമാണ് ഇത്തവണ അവസരം.

മിഡിൽ ഈസ്റ്റിലെ ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലാണ് ഒഴിവുകൾ. വാക്ക് ഇൻ ഇന്റർവ്യൂ ആണ്. കേരളത്തിലാണ് അഭിമുഖം നടക്കുന്നത്.

അഭിമുഖം മാത്രം മതി നിങ്ങൾക്ക് ജോലി നേടാൻ. അഭിമുഖത്തിലൂടെ മാത്രം ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത് ലുലുവിന്റെ മാത്രം പ്രത്യേകതയാണ്.

ഇത്തവണത്തെ അഭിമുഖങ്ങൾ നടക്കുന്നത് തൃശ്ശൂരും ആലപ്പുഴയിലുമാണ്.

തൃശ്ശൂരിലെ ഇന്റർവ്യൂ

പുഴയ്ക്കലുള്ള ലുലു ഹയ്യാത്ത് കൺവൻഷൻ സെന്ററിലാണ് തൃശ്ശൂരിൽ അഭിമുഖം നടക്കുന്നത്. ജനുവരി 18 വ്യാഴാഴ്ചയാണ് അഭിമുഖം. രാവിലെ 9 മണിമുതൽ വൈകിട്ട് മൂന്ന് വരെയാണ് അഭിമുഖം.

ആലപ്പുഴയിലെ അഭിമുഖം

ആലപ്പുഴ തിരുവമ്പാടി പഴവീട് ടെമ്പിൾ റോഡിലുള്ള ശ്രീകൃഷ്ണ കൺവൻഷൻ സെന്ററിലാണ് ആലപ്പുഴയിലെ അഭിമുഖം. ജനുവരി 20നാണ് അഭിമുഖം. രാവിലെ 9 മണിമുതൽ വൈകിട്ട് മൂന്ന് വരെയാണ് അഭിമുഖം.

യോഗ്യത

പ്ലസ്ടു മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രണ്ടു മുതൽ മൂന്നുവരെ വർഷം അനുഭവപരിചയവും വേണം.

ഒഴിവുകൾ ഇങ്ങനെയാണ്

  1. അക്കൗണ്ടന്റ്,
    ( എംകോം ഡിഗ്രിയാണ് യോഗ്യത.)

ഐടി സപ്പോർട്ട് സ്റ്റാഫ്

( ബി.സി.എ അല്ലെങ്കിൽ മൂന്ന് വർഷ ഐ.ടി ഡിപ്ലോമ ആണ് യോഗ്യത )

അതത് മേഖലകളിൽ മൂന്ന് വർഷ പരിചയം വേണം. പ്രായപരിധി 30 വയസ്.

  1. സെയിൽസ് മാൻ/ കാഷിയർ

പ്ലസ്ടുവാണ് യോഗ്യത. രണ്ടു വർഷ പരിചയം വേണം. 20 മുതൽ 28 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

  1. കുക്ക്, ഷവർമ മേക്കർ, ബേക്കർ, ബുച്ചർ, ഫിഷ്‌മോങ്കർ, ടൈലർ, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ആർടിസ്റ്റ്

അതതു മേഖലകളിൽ മൂന്ന് വർഷ പരിചയം നിർബന്ധം. 23 മുതൽ 35 വരെ പ്രായത്തിലുള്ളവർക്ക് അപേക്ഷിക്കാം.

എങ്ങനെ അപേക്ഷിക്കാം

നിങ്ങളുടെ വിശദമായ ബയോഡേറ്റ, പാസ്‌പോർട്ട് കളർ കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ, വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും ഫോട്ടോസ്റ്റാറ്റ് കോപ്പികളും സഹിതം അഭിമുഖത്തിന് എത്തണം.

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ: 7593812226, 7593812223

ഏറ്റവും പുതിയ തൊഴിൽ വിദ്യാഭ്യാസ വാർത്തകൾ ലഭിക്കാൻ ഈ ഗ്രൂപ്പിൽ അംഗമാകാം

© Metbeat Career News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment