Live update : അസ്ന ചുഴലിക്കാറ്റ്,
ഒമാനിൽ മഴ മുന്നറിയിപ്പ് നൽകി
മസ്‌കറ്റ് – ഒമാൻ്റെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ). അസ്ന ചുഴലിക്കാറ്റ് വടക്കുകിഴക്ക് കേന്ദ്രീകരിച്ച് അറബിക്കടലിൽ ഒമാൻ തീരത്ത് നിന്ന് ഏകദേശം 635 കിലോമീറ്റർ അകലെയാണ്.
കാറ്റിൻ്റെ വേഗത 35 നും 45 നും ഇടയിലാണ്. ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് ഒമാൻ കടലിലേക്ക് നീങ്ങുമെന്നും തുടർന്ന് 48 മണിക്കൂറിനുള്ളിൽ തെക്ക്/തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും ദക്ഷിണ ശർഖിയ തീരത്ത് നിന്ന് (അറബിയൻ കടൽ) ക്രമേണ അകന്നുപോകുമെന്നും പ്രതീക്ഷിക്കുന്നു. ഞായറാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച വരെ, വ്യത്യസ്ത തീവ്രതയുള്ള മഴ (10-30 മില്ലിമീറ്റർ) തെക്കൻ ഷർഖിയ, നോർത്ത് ഷർഖിയ, മസ്‌കറ്റ്, അൽ വുസ്തയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ലഭിക്കുമെന്ന് മുന്നറിയിപ്പ്. ശക്തമായ മഴ ലഭിച്ചാൽ വാദികൾ കവിഞ്ഞൊഴുകാൻ ഇടയാക്കും.
ചൊവ്വാഴ്ച രാവിലെയോടെ ചുഴലിക്കാറ്റിന്റെ ശക്തി ക്രമേണ കുറയാനാണ് സാധ്യത.
കാലാവസ്ഥാ ബുള്ളറ്റിനുകളും റിപ്പോർട്ടുകളും നിരീക്ഷിക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും ജാഗ്രത പാലിക്കാനും വാദികൾ കടക്കുന്നത് ഒഴിവാക്കാനും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും കടലിൽ നിന്നും മാറി നിൽക്കാനും സിഎഎ എല്ലാവരോടും നിർദ്ദേശിച്ചു.
വടക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ സ്ഥിതി ചെയ്യുന്ന അസ്ന (“ASNA”) ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ അതിതീവ്ര ന്യൂനമർദമായും നാളെ രാവിലെയോടെ തീവ്രന്യൂനമർദമായും ശക്തി കുറയാൻ സാധ്യത.അതേസമയം തെക്കൻ ഒഡിഷക്കും തെക്കൻ ഛത്തീസ്ഗണ്ടിനും മുകളിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ഛത്തിസ്ഖഡ്- വിദർഭക്ക് മുകളിലായി ശക്തികൂടിയ ന്യൂനമർദമായി ( Well Marked Low Pressure Area ) മാറാൻ സാധ്യതയെനന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനപരമായി കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്.