പോയമാസം ചരിത്രത്തിലെ ചൂടേറിയ രണ്ടാമത്തെ സെപ്റ്റംബര്‍, തീവ്രമഴ കൂടാന്‍ കാരണം ഇതാണ്
2024 സെപ്റ്റംബര്‍ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ സെപ്റ്റംബര്‍. യൂറോപ്യന്‍ ക്ലൈമറ്റ് മോണിറ്ററിങ് ഏജന്‍സിയായ കോപര്‍നിക്കസ് ആണ് ഇന്ന് ഇക്കാര്യം അറിയിച്ചത്.
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കുന്ന ലോകത്തെ പ്രധാന ഏജന്‍സിയാണ് Copernicus Climate Change Service (C3S) . 2023 സെപ്റ്റംബറിലായിരുന്നു ലോകത്ത് ഏറ്റവും ചൂട് രേഖപ്പെടുത്തിയ സെപ്റ്റംബര്‍. കഴിഞ്ഞ മാസത്തെ ശരാശരി താപനില കഴിഞ്ഞ വര്‍ഷത്തെ സെപ്റ്റംബറിനേക്കാള്‍ കുറവായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്ര മഴ ലഭിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരത്തില്‍ അസാധാരണ മഴ ലഭിക്കാന്‍ കാരണം.
ചുടുള്ള വായുവിന് കൂടുതല്‍ ജലബാഷ്പങ്ങളെ പിടിച്ചുനിര്‍ത്താനുള്ള കഴിവുള്ളതിനാലാണ് മഴയുടെ തീവ്രത വര്‍ധിക്കുന്നത്. കടലിന്റെ താപനില കൂടുന്നതിനാല്‍ കൂടുതല്‍ വെള്ളം ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നു. അതിശക്തമായ മഴക്ക് കാരണം ഇതാണെന്ന് കോപര്‍നിക്കസ് ഡെപ്യൂട്ടി ഡയരക്ടര്‍ സാമന്ത ബര്‍ഗെസ് പറഞ്ഞു.
2024 ലെ ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലെ താപനില എക്കാലത്തെയും ഉയര്‍ന്ന താപനിലയായി തുടരുകയാണ്. 2024 പൂര്‍ത്തിയാകുമ്പോള്‍ ഈ വര്‍ഷം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായി മാറുമെന്നും അവര്‍ പറഞ്ഞു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page