മണ്ണിടിച്ചിൽ; ഒരു ഗ്രാമം പൂർണ്ണമായും ഇല്ലാതായെന്ന് റിപ്പോർട്ട്; സുഡാനിൽ ആയിരത്തിലേറെ മരണം
സുഡാനിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആയിരത്തിലധികം ആളുകൾ മരിച്ചതായി റിപ്പോർട്ട്. മണ്ണിടിച്ചിൽ ഉണ്ടായത് സുഡാനിലെ പടിഞ്ഞാറന്‍ ഡാര്‍ഫര്‍ മേഖലയിലാണ്. ആയിരത്തോളം ആളുകൾ കൊല്ലപ്പെട്ടനും ഒരു ഗ്രാമം പൂർണമായും ഇല്ലാതായെന്നും റിപ്പോർട്ടുകൾ വരുന്നു.
ദിവസങ്ങളോളം കനത്ത മഴ തുടരുന്ന പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായത് ഞായറാഴ്ചയാണ് . ഗ്രാമം ‘പൂര്‍ണ്ണമായും നിലംപൊത്തിയെന്നും’ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂവെന്നും വിമത സംഘം പറയുന്നു.
‘പ്രാഥമിക വിവരങ്ങള്‍ പ്രകാരം ഒരാൾ ഒഴികെ എല്ലാ ഗ്രാമവാസികളും മരിച്ചതായാണ് വിവരങ്ങൾ വരുന്നത്.
കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഇരകളുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിന് വിമതര്‍ ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര ഏജന്‍സികളോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിയാണ് ഡാര്‍ഫറിലെ മാറാ പര്‍വതനിരകളിലെ ദുരന്തത്തെക്കുറിച്ച് സുഡാന്‍ ലിബറേഷന്‍ മൂവ്മെന്റ്/ആര്‍മി പ്രസ്താവന ഇറക്കിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.
Tag: Landslides; Village completely destroyed; More than a thousand dead in Sudan