Landslide sikkim: മൂന്ന് മരണം; 9 പേർക്കായി തിരച്ചിൽ

Landslide sikkim: മൂന്ന് മരണം; 9 പേർക്കായി തിരച്ചിൽ

സിക്കിമിൽ മണ്ണിടിച്ചിൽ മൂന്നുപേർ മരിക്കുകയും 9 പേരെ കാണാതാവുകയും ചെയ്തു. കാണാതായ 9 പേർക്കായി തിരച്ചിൽ പുരോഗമിക്കുന്നു. മണ്ണിടിച്ചിലുണ്ടായത് സൈനിക ക്യാമ്പിന് സമീപം ഇന്നലെയാണ് . ഇന്നലെ വൈകിട്ടാണ് സൈനിക ക്യാമ്പിന് സമീപം അപകടം ഉണ്ടായത്. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ ഉദ്യോ​ഗസ്ഥരടക്കം ഒമ്പത് പേരെ കാണാതായാണ് ലഭിക്കുന്ന വിവരം. ഇവർക്കായുള്ള തിരച്ചിൽ തുടരുന്നു.

അതേസമയം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ 34 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അസമിലും ത്രിപുരയിലും മേഘാലയിലും വെള്ളപ്പൊക്കം രൂക്ഷമാണ്. മൂന്നുലക്ഷത്തോളം പേരെ മഴക്കെടുതി ബാധിച്ചിട്ടുണ്ട്. അസമിൽ പതിനായിരത്തിധികം പേർ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. അരുണാചൽപ്രദേശിൽ കുടുങ്ങിക്കിടന്ന 14 പേരെ വ്യോമസേന രക്ഷപ്പെടുത്തിയിട്ടുണ്ട്.

മണിപ്പൂരിലും അസമിലും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ബ്രഹ്മപുത്ര, കടഖൽ, ബരാക് ഉൾപ്പെടെ നദികൾ അപകടനിലയ്ക്ക് മുകളിൽ ആണ് ഒഴുകുന്നത്. മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെയും സേനാപതിയിലും അസമിലെ സിൽചറിലും സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.

metbeat news

Tag: Landslide in Sikkim: Three dead; Search underway for 9 people

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.