kuwait weather 1/06/24: കനത്ത ചൂട് ജാഗ്രത വേണമെന്ന് അധികൃതർ
കുവൈറ്റില്‍ ചൂട് കൂടുന്നു . ഇന്ന് ശനിയാഴ്ച രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ശക്തമായ ചൂടാണ് രേഖപ്പെടുത്തുക എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ താപനില 49 ഡിഗ്രി വരെ ഉയർന്നിരുന്നു. വരും ദിവസങ്ങളില്‍ താപനില 50 ഡിഗ്രിയോ അതിനു മുകളിലോ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. പകലും രാത്രിയും ഒരു പോലെ ചൂടേറിയതാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചത്.
ഇന്ന് ശനിയാഴ്ച, പരമാവധി താപനില 46 മുതല്‍ 49 ഡിഗ്രി വരെയായി ഉയരുമെന്നാണ് മുന്നറിയിപ്പ് . ശക്തമായ കാറ്റിനും സാധ്യത. കടല്‍ തിരമാലകള്‍ 1 മുതല്‍ 4 അടി വരെ ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു. രാത്രിയില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ്, ചിലപ്പോള്‍ മണിക്കൂറില്‍ 12 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ അടിച്ചു വീശാന്‍ സാധ്യത. ഇതുമൂലം തിരമാലകള്‍ ചിലപ്പോള്‍ 2 മുതല്‍ 6 അടി വരെ ഉയരുമെന്നും എൻ സി എം . രാത്രിയിലെ കുറഞ്ഞ താപനില 32 മുതല്‍ 35 ഡിഗ്രി വരെ ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.