വേറിട്ട ആശയവുമായി കിയ : സമുദ്രത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് കാർ ആക്സസറീസ്

വേറിട്ട ആശയവുമായി കിയ : സമുദ്രത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് കാർ ആക്സസറീസ്

സമുദ്രത്തിൽ നിന്ന് വേർ‌തിരിച്ചെടുക്കുന്ന പ്ലാസ്റ്റിക് ഉപയോ​ഗിച്ച് ലോകത്ത് ആദ്യമായി കാർ ആക്സസറികൾ നിർമ്മിക്കുന്നു. കിയ ആണ് ഇതിനു തുടക്കം കുറിക്കുന്നത്. കിയയും ദി ഓഷ്യൻ ക്ലീനപ്പും തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ ഭാഗമായിട്ടാണ് ഈ പുതിയ സംരംഭം തുടങ്ങുന്നത്. കിയ ഇവി3 -യ്ക്ക് വേണ്ടി ഓഷ്യൻ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച കിയ ലിമിറ്റഡ് എഡിഷൻ ട്രങ്ക് ലൈനർ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവി3യിൽ മാത്രമല്ല ഇതുപോലെ റിസൈക്കിൾ പ്ലാസ്റ്റിക് കിയ ഉപയോഗിച്ചിട്ടുള്ളത്.

ഇവി6ലും ഇവി9ലും ഇത്തരത്തിൽ റീസൈക്കിൾ‌ പ്ലാസ്റ്റിക് കിയ ഉപയോ​ഗിച്ചു. 2030-ഓടെ വാഹനങ്ങളിലെ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൻ്റെ അനുപാതം 20 ശതമാനമായി ആയി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കിയ. EV9 ൻ്റെ ഫ്ലോറിൽ റീസൈക്കിൾ ചെയ്ത ഫിഷ്‌നെറ്റുകൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതേ മോഡലിൽ സീറ്റിലും പ്ലാസ്റ്റിക് കുപ്പി റീസൈക്കിൾ ചെയ്താണ് ഉപയോഗിക്കുന്നത്.

അതേസമയം 2030-ഓടെ ഇന്ത്യയിൽ 4 ലക്ഷം യൂണിറ്റുകളുടെ വാർഷിക വിൽപ്പന കൈവരിക്കാൻ കിയക്ക് പദ്ധതിയുണ്ടെന്നും റിപ്പോർട്ട് . 2025-ൽ കിയ കാരെൻസിനെ ഇലക്ട്രിക് മോഡൽ അവതരിപ്പിക്കാനാണ് കെയുടെ ലക്ഷ്യം. മെച്ചപ്പെട്ട സാങ്കേതിക വിദ്യകളും അധിക പ്രീമിയം സവിശേഷതകളും കാരെൻസ് ഇവിയിൽ ഉണ്ടായേക്കും . ഇവി ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.