കനത്തചൂടിന് ശമനമേകിക്കൊണ്ട് ഒമാനിൽ ഖരീഫ് കാലം

കനത്തചൂടിന് ശമനമേകിക്കൊണ്ട് ഒമാനിൽ ഖരീഫ് കാലം

കനത്തചൂടിന് ആശ്വാസമേകി ഒമാനിൽ ഖരീഫ് കാലത്തിന് (ശരത്കാലം) തുടക്കം. എല്ലാ വർഷവും ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെയാണ് ശരത്കാല സീസൺ. പ്രകൃതിയെല്ലാം മാറിത്തുടങ്ങിയതായും ശരത്കാലത്തെ വരവേൽക്കാൻ ഒരാഴ്ചമുൻപേ തയ്യാറെടുപ്പ് തുടങ്ങിയെന്നും പ്രദേശവാസികൾ.

സലാലയുടെ വിവിധഭാഗങ്ങളിൽ നേരിയ ചാറ്റൽമഴ ഉണ്ട്. വരും ദിവസങ്ങളിലും മഴ സാധ്യതയുണ്ട്. ദോഫാർ ഗവർണറേറ്റിലെ പർവതനിരകളിലും താഴ്‌വരകളിലും ഇടമുറിയാതെ ചാറ്റൽമഴ ചെയ്യാൻ സാധ്യത. താപനില 22 ഡിഗ്രി സെൽഷ്യസിൽ എത്തും.

കേരളത്തിലെ മഴക്കാലത്താണ് ഒമാനിൽ ഖരീഫ് കാലം തുടങ്ങുക. ഖരീഫ് കാലാവസ്ഥയുടെ പ്രത്യേകത കേരളത്തിലെ മൺസൂൺ കാലാവസ്ഥയ്ക്ക് സമാനമായ മഴയും തണുപ്പും അനുഭവപ്പെടും എന്നതാണ്. ഓരോ വർഷവും ആയിരക്കണക്കിനാളുകളാണ് ഈ സമയത്തെ സലാലയിലെ പ്രകൃതിഭംഗി ആസ്വദിക്കാനായി ഇങ്ങോട്ട് എത്താറ്.

വിനോദസഞ്ചാരികളെ സലാലയിലേക്ക് ആകർഷിക്കുന്നത് പച്ചപ്പുനിറഞ്ഞ മലകളും നിറഞ്ഞൊഴുകുന്ന അരുവികളും തണുത്ത കാലാവസ്ഥയുള്ള പ്രകൃതിയുമാണ്. ഖരീഫ് ആസ്വദിക്കാൻ സലാലയിൽ എത്തുന്നത് യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരാണ്.

ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളും ഒമാന്റെ വടക്കൻ പ്രദേശങ്ങളും കടുത്ത ചൂടിനാൽ പൊറുതിമുട്ടുമ്പോൾ സലാലയിലെ ഈ കാലാവസ്ഥ സഞ്ചാരികളെ മാടി വിളിക്കുകയാണ്.

ഇത്തവണ ഖരീഫ് ഫെസ്റ്റിവൽ 90 ദിവസമാക്കി വർധിപ്പിച്ചു. കഴിഞ്ഞവർഷം വരെ 45 ദിവസമായിരുന്നു ആഘോഷം ഉണ്ടാകാറ്. സഞ്ചാരികൾക്കായി സലാല ടൂറിസം ഫെസ്റ്റിവലും ഉണ്ട്.

ആദ്യമായി ദോഫാർ അന്താരാഷ്ട്ര തിയേറ്റർ ഫെസ്റ്റിവൽ സലാല ടൂറിസം ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. സാഹിത്യ, സാംസ്‌കാരിക മേഖലകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം വെക്കുന്നത് .

രാജ്യത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ, പൈതൃകച്ചന്തകൾ, വ്യത്യസ്ത കരകൗശലവസ്തുക്കൾ, ഒമാനി സംസ്‌കാരവുമായി ബന്ധപ്പെട്ട തത്സമയ കലാപരിപാടികൾ, ഉത്പന്നങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നതാണ് ടൂറിസം ഫെസ്റ്റിവലിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ അന്താരാഷ്ട്ര നാടകസംഘങ്ങളുടെ നാടകവും അരങ്ങേറും .

ഒമാനി, അറബ് കലകാരന്മാരുടെ പരിപാടികളും ഇവിടെ ഉണ്ടാകും . സലാലയിലും മറ്റു പ്രവിശ്യകളിലും വ്യത്യസ്ത സാംസ്‌കാരിക, വാണിജ്യ, വിനോദ, കായിക പരിപാടികളും എക്സിബിഷനുകളും നഗരസഭ തയ്യാറാക്കിയിട്ടുണ്ട്. സെപ്റ്റംബർ 21 വരെ ആഘോഷങ്ങൾ നീളും.

photo credit : manorama and mathrubhoomi online

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment