Kerala weather updates 17/07/25: തീവ്ര ന്യൂനമർദ്ദം ഉത്തർപ്രദേശിനു മുകളിൽ; നാല് ദിവസം വടക്കൻ കേരളത്തിൽ റെഡ് അലർട്ട്
തീവ്ര ന്യുനമർദ്ദം തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ സ്ഥിതി ചെയ്യുന്നതായി imd. ഇതിന്റെ സ്വാധീനത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
അതേസമയം ഇന്നുമുതൽ നാലുദിവസത്തേക്ക് വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
റെഡ് അലർട്ട്
17/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
18/07/2025: വയനാട്, കണ്ണൂർ, കാസർഗോഡ്.
19/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
20/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഓറഞ്ച് അലർട്ട്
17/07/2025: തൃശൂർ, പാലക്കാട്, മലപ്പുറം.
18/07/2025: ഇടുക്കി, മലപ്പുറം, കോഴിക്കോട്
19/07/2025: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം
20/07/2025: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്
21/07/2025: കണ്ണൂർ, കാസറഗോഡ്.
എന്നീ ജില്ലകളിൽ ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ളത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
17/07/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
18/07/2025: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്
19/07/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
20/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
21/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
അതേസമയം ഇന്നത്തെ സമാന കാലാവസ്ഥ നാളെയും കേരളത്തിൽ തുടരുമെന്ന് metbeat weather നിരീക്ഷകർ. ഇന്നലത്തെ ഫോർകാസ്റ്റിൽ പറഞ്ഞതുപോലെ ഇന്നും നാളെയും മഴ കുറയുമെങ്കിലും ശനിയാഴ്ച വൈകിട്ടോടുകൂടി വീണ്ടും മഴ ശക്തി പ്രാപിക്കും. അതേസമയം കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുക.
Tag:Kerala weather updates 17/07/25: Severe low pressure over Uttar Pradesh; Red alert in North Kerala for four days