Kerala weather updates 11/10/24: കിഴക്കൻ മേഖലകളിൽ കനത്ത മഴ

Kerala weather updates 11/10/24: കിഴക്കൻ മേഖലകളിൽ കനത്ത മഴ

കേരളത്തിലെ കിഴക്കൻ മേഖലകളിൽ കനത്ത മഴ തുടരുന്നു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രണ്ടിടങ്ങളിലായി ചക്രവാത ചുഴി രൂപപ്പെട്ടു. ഇതിലൊന്ന് ശക്തിപ്പെട്ട് തമിഴ്നാട് തീരത്തേക്ക് നീങ്ങും. അതിനിടെ ലക്ഷദ്വീപ് തീരത്ത് കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി well marked low pressure – WML തുടരുകയുമാണ്. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ശക്തിപ്പെട്ടു തുടങ്ങിയത് എന്ന് രാവിലത്തെ ഫോര്‍കാസ്റ്റിൽ metbeat weather പറഞ്ഞിരുന്നു.

മീനച്ചൽ നദി സംരക്ഷണ സമിതിയുടെ കണക്കനുസരിച്ച് കൂട്ടിക്കൽ മേഖലയിൽ കൂട്ടിക്കൽ ടൗൺ, കാപ്പിലാമൂട്, മുണ്ടപ്പള്ളി, പറത്താനം, കാവാലി, താളുങ്കൽ , ഒലയനാട് ലൊക്കേഷനുകളിൽ ഇന്ന് വൈകുന്നേരത്തെ മഴ 100 മി.മീ. മുതൽ 128 മി.മീ. വരെയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത വേണം. പൂഞ്ഞാർ തെക്കേക്കര പാതാമ്പുഴയിൽ 124.6 മി.മീ. പൂഞ്ഞാർ മണിയംകുന്ന് 63 മി.മീ. ആണ് ഇപ്പോൾ പെയ്യുന്ന മഴ. പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇപ്പോൾ കനത്ത മഴ തുടരുകയാണ്.

മലയിഞ്ചിപ്പാറ – ചോലത്തടം റൂട്ടിൽ – പൂഞ്ഞാർ – എരുമേലി റോഡിൽ രണ്ടിടത്ത് മണ്ണിടിഞ്ഞ് മെയിൻ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇരുചക്രവാഹനങ്ങൾ മാത്രമേ ഇതുവഴി കടന്നുപോകൂ.

മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപമാണ് ശക്തി കൂടിയ ന്യൂനമർദ്ദം (Well Marked Low Pressure Area) നിലവിൽ സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത് മണിക്കൂറുകളിൽ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരിച്ചു ഒക്ടോബർ 13 ന് രാവിലെയോടെ മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി (Depression ) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

മഹാരാഷ്ട്ര തീരത്തെ മധ്യ കിഴക്കൻ അറബിക്കടൽ മുതൽ തെക്കൻ കേരള തീരത്തിനു സമീപം തെക്ക് കിഴക്കൻ അറബിക്കടൽ വരെ ന്യൂനമർദ്ദപാത്തിയും (trough ) സ്ഥിതിചെയ്യുന്നുണ്ട്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതചുഴി (Cyclonic circulation) സ്ഥിതി ചെയ്യുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തായി രൂപപ്പെട്ടിരിക്കുന്നു.

കോട്ടയം ജില്ലയിലെ മണിമല (പുല്ലാക്കയർ സ്റ്റേഷൻ) നദിയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയരുന്നതിനാൽ കേന്ദ്ര ജലകമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അതിശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment