kerala weather updates 04/10/24: ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി; ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ
കേരളത്തിൽ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് ആണ് സാധ്യത. ഇന്ന് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴിയും രൂപപ്പെട്ടു.
അതേസമയം വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇന്ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ നേരിയതോ ഇടത്തരം മഴക്കോ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.
നാളെ (5-10-2024) രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത് . ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
അതേസമയം കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ
കൊച്ചി, കോതമംഗലം, കറുകച്ചാൽ, ആലപ്പുഴ, ഈരാറ്റുപേട്ട,ചെങ്ങന്നൂർ, വിതുര,പുനലൂർ,കായംകുളം, കോതമംഗലം,മലയാറ്റൂർ, പെരിങ്ങൽകുത്ത്,കുട്ടമ്പുഴ, മൂവാറ്റുപുഴ, കോഴിക്കോട്, തോട്ടുമുക്കം, മുക്കം,ലക്കിടി, വടുവച്ചാൽ, പോത്തുങ്കൽ, ചൂരൽമല,കാഞ്ഞങ്ങാട്,പുത്തൂർ, മഞ്ചേശ്വരം തുടങ്ങിയ കേരളത്തിലെ മിക്കപ്രദേശങ്ങളിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. വരും മണിക്കൂറിൽ മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗത്തിൽ വീശി അടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page