kerala weather today 23/01/24 : ഇന്ന് രാത്രി ഈ പ്രദേശങ്ങളിൽ മഴ സാധ്യത
തെക്കൻ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത. കഴിഞ്ഞ ദിവസങ്ങളിലും ഈ മേഖലകളിൽ ഒറ്റപ്പെട്ട മഴ റിപ്പോർട്ട് ചെയ്തിരുന്നു. കിഴക്കൻ കാറ്റിന്റെ സ്വാധീനം തെക്കൻ കേരളത്തിന്റെ മുകളിൽ കാണുന്നുണ്ട്. അന്തരീക്ഷത്തിന്റെ താഴ്ന്ന പാളിയായ ട്രോപോസ്ഫിയറിൻ്റെ താഴ്ന്ന ഭാഗത്താണ് കിഴക്കൻ കാറ്റിന്റെ സ്വാധീനം ഉള്ളത്. അതിനാൽ സാധാരണ രീതിയിലുള്ള ചാറ്റൽ മഴ ലഭിക്കാനാണ് സാധ്യത. ഇടിയോട് കൂടെയുള്ള മഴക്ക് സാധ്യത കുറവാണ്.
ഇതാണ് രാത്രി മഴക്ക് കാരണമാവുകഇതാണ് രാത്രി മഴക്ക് കാരണമാവുക. മറ്റു അന്തരീക്ഷ ഘടകങ്ങൾ ഒന്നും കേരളത്തിലെ കാലാവസ്ഥയെ ഇപ്പോൾ സ്വാധീനിക്കുന്നില്ല.
ഇന്നലെ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയതും ഏറ്റവും കുറവ് താക്കീതും കൊല്ലം ജില്ലയിലെ പുനലൂരിലാണ്. കൂടിയ താപനില 36.8 ഡിഗ്രി സെൽഷ്യസ്. കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ്.
കോട്ടയം ജില്ലയിലെ വൈക്കത്താണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 7.8 mm മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്.
കൊല്ലം, കായംകുളം, ചെങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് രാത്രി വൈകി ചാറ്റൽ മഴക്ക് സാധ്യത ഉള്ളത്. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ഒന്നോ രണ്ടോ പ്രദേശങ്ങളിലും മഴ ലഭിച്ചേക്കാം. ഇന്നലെയും ഇന്നും ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥ തുടരും. തെക്കൻ കേരളത്തിന്റെ മുകളിലെ കാറ്റിന്റെ അസ്ഥിരത മാറുന്നതോടെ കേരളം പൂർണമായും വരണ്ട കാലാവസ്ഥയിലേക്ക് മാറും . വടക്കൻ ജില്ലകളിൽ 10 ദിവസത്തോളം ആയി വരണ്ട കാലാവസ്ഥ തുടരുകയാണ്.
കേരളത്തിൽ വെയിലിൻ്റെ ചൂട് കൂടുകയും പകൽ അന്തരീക്ഷ താപനില വർദ്ധിക്കുകയും ചെയ്യുന്നുണ്ട്. രാത്രിയിലെ തണുപ്പും മഞ്ഞുമുള്ള സാഹചര്യം കിഴക്കൻ മേഖലകളിൽ ഒതുങ്ങും. തീരപ്രദേശങ്ങളിൽ രാത്രി താപനിലയിൽ വർദ്ധനവ് ഉണ്ടാകും.