Kerala weather live update 20/05/24: ഇന്നും അതിതീവ്ര മഴ ; ഉയർന്ന തിരമാലയ്ക്ക് സാധ്യത
കേരളത്തിൽ ഇന്നും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി,കോട്ടയം ആലപ്പുഴ, പത്തനംതിട്ട തുടങ്ങി ജില്ലകളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് ഐ എം ഡി പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും ഈ നാല് ജില്ലകളിൽ റെഡ് അലർട്ട് തന്നെയാണ്. ഇരുപത്തിമൂന്നാം തീയതി ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് നൽകിയിട്ടുള്ളത്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 23ന് ഓറഞ്ച് അലർട്ടാണ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 23 വരെ യെല്ലോ അലർട്ട് ആണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കേരളതീരത്ത് വിലക്ക്
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് (20-05-2024) രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 12 cm നും 54 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും (15.6 -64.4 mm) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുംസാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്.
മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്ന യുവാവ് ഷോക്കേറ്റ് മരിച്ചു
കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ചു. ബൈക്കിലെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്ന 19കാരനാണ് ഷോക്കേറ്റ് മരിച്ചത്. ആലി മുസ്ലിയാരുടെ മകന്‍ മുഹമ്മദ് റിജാസ് ആണ് മരണപ്പെട്ടത്. കടയുടെ തൂണിൽ നിന്നാണ് ഷോക്കേറ്റത്. രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS