Kerala Weather Forecast 15/10/23
അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി തെക്ക് – കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാത ചുഴി (cyclonic circulation) രൂപപ്പെട്ടു. ഇത് ശക്തി പെടുകയാണ്. നാളെ (തിങ്കൾ) ന്യൂനമർദം ആകാനാണ് സാധ്യത.
തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറു – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) യും പറയുന്നു. ന്യൂനമർദം ശക്തിപ്പെടുന്നതോടെ ഇത് കേരളതീരത്ത് നിന്ന് കൂടുതൽ അകന്നു പോകാനാണ് സാധ്യത. ന്യൂനമർദ്ദം പെട്ടെന്ന് ശക്തിപ്പെട്ട് തീവ്ര ന്യൂനമർദം ( Depression) ആകാനും ചുഴലിക്കാറ്റ് (Cyclonic Storm) ആകാനും സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് ആയാൽ തേജ് എന്ന പേരിലാണ് അറിയപ്പെടുക. എന്നാൽ ചുഴലിക്കാറ്റ് സാധ്യത ന്യൂനമർദ്ദം കടന്നുപോകുന്ന ട്രാക്ക് അനുസരിച്ചു മാത്രമേ പറയാൻ കഴിയുവെന്ന് Metbeat Weather ന്റെ നിരീക്ഷകർ പറഞ്ഞു. ഏതായാലും ഇന്ത്യൻ തീരത്തെ ഇത് ബാധിക്കില്ല.
അറബിക്കടലിൽ ന്യൂനമർദം ശക്തിപ്പെട്ടാൽ മഴ കുറയും
അതിനിടെ, തെക്കൻ തമിഴ്‌നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ശക്തമായ മഴ തുടരുമെന്നാണ് metbeat weather പറയുന്നത്. അറബിക്കടൽ ന്യൂനമർദം ശക്തിപ്പെട്ടാൽ മഴ കുറയും.
മഴ തുടരുമെന്ന് IMD
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരം മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (IMD). ഒക്ടോബർ 15 മുതൽ 19 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പലയിടത്തും വെള്ളക്കെട്ട്
ഇന്നലെ ലഭിച്ച ശക്തമായ മഴയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. തെക്കൻ മദ്യ ജില്ലകളിലാണ് വെള്ളക്കട്ടകൾ ഉള്ളത്. വടക്കൻ കേരളത്തിന്റെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഇന്നലെ ശക്തമായ മഴ ലഭിച്ചു. ശക്തമായിരുന്നു. പത്തനംതിട്ട ജില്ലയിലും തിരുവനന്തപുരം ജില്ലയിലും വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ ഉണ്ടായി. കൊല്ലത്ത് ഇടിയോട് കൂടെ കനത്ത മഴ റിപ്പോർട്ട് ചെയ്തു.