Kerala weather 30/05/25: 96% അധിക മഴ; ഇന്ന് 3 ജില്ലകളിൽ റെഡും, 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും
മാർച്ച് 1 മുതൽ മെയ് 29 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കിൽ 96% വേനൽ മഴ അധികമായി ലഭിച്ചു. ഈ കാലയളവിൽ ലഭിക്കേണ്ടത് 334.7 mm മഴയാണ്. 655.5 mm മഴ ഈ കാലയളവിൽ ലഭിച്ചു. കേരളത്തിൽ കാലവർഷം തുടങ്ങിയെങ്കിലും ഇപ്പോൾ ലഭിക്കുന്ന മഴ വേനൽക്കാല മഴയുടെ കണക്കിലാണ് വരിക.
കേരളത്തിലെ എല്ലാ ജില്ലയിലും സാധാരണയിൽ കൂടുതൽ മഴ ലഭിച്ചു. സാധാരണയിൽ കൂടുതൽ മഴ ലഭിച്ചില്ലെങ്കിലും ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചിട്ടുള്ളത്. ആലപ്പുഴ ജില്ലയിൽ ഈ കാലയളവിൽ 24 ശതമാനമാണ് അധികമഴ ലഭിച്ചിട്ടുള്ളത്. 409.2 എംഎം മഴ ലഭിക്കേണ്ട ആലപ്പുഴ ജില്ലയിൽ 509.1 mm മഴ ലഭിച്ചു.
ഈ കാലയളവിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിലാണ്. 291 അധികം മഴയാണ് കണ്ണൂർ ജില്ലയിൽ ലഭിച്ചത്. അതായത് 232.4 mm മഴ ലഭിക്കേണ്ട കണ്ണൂർ ജില്ലയിൽ 908.3 mm മഴ ലഭിച്ചു. തൊട്ടു പിന്നിലായി കോഴിക്കോട് ജില്ല. 174 എംഎം മഴ അധികമായി ലഭിച്ചു. മാഹിയിലും ലക്ഷദ്വീപിലും ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. മാഹിയിൽ 252 എം എം മഴ അധികമായി ലഭിച്ചു. ലക്ഷദ്വീപിൽ 42% മഴയാണ് അധികമായി ലഭിച്ചത്.
കാലവർഷ സീസണിൽ ലഭിക്കുന്ന മഴയുടെ കണക്ക് രേഖപ്പെടുത്തുക ജൂൺ ഒന്നുമുതൽ ലഭിക്കുന്ന മഴയാണ്.
അതേസമയം കേരളത്തിൽ ഇന്നും 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് ഉള്ളത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യത എന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
Tag:Kerala weather 30/05/25: 96% excess rainfall; Red alert in 3 districts today, orange alert in 11 districts