Kerala weather 24/05/25: ഇന്നും കനത്ത മഴ തുടരും; ജൂൺ 2വരെ ജാഗ്രത വേണം
കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. ജൂൺ രണ്ടു പേരെ ശക്തമായ മഴ തുടരുന്നതിനാൽ കനത്ത ജാഗ്രത ആവശ്യമാണ്. അതേസമയം കാലവർഷം വരും മണിക്കൂറുകൾക്കുള്ളിൽ കാലവർഷം കേരള തീരം തൊട്ടേക്കും. കാലവർഷത്തിന്റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും ഐ എം ഡി നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂര്, കാസർകോട്, ഇടുക്കി ജില്ലകളിൽ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട്, കണ്ണൂര് ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണമുണ്ട്. കാസർകോട് ബീച്ചിലും റാണിപുരം ഉള്പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം ഉള്ളത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിൽ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചിട്ടുണ്ട്.വയനാട്ടിൽ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കനത്ത മഴയിൽ വിവിധ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടം
ഇന്നലെ കേരളത്തിലെ വിവിധ ജില്ലകളിൽ രാത്രിയിൽ ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്. കോഴിക്കോട്, മലപ്പുറം, പൊന്നാനി തൃശ്ശൂർ മേഖലകളിലാണ് കാറ്റ് അനുഭവപ്പെട്ടത്. ശക്തമായ കാറ്റിൽ കോഴിക്കോട് 110 കെവി ലൈൻ ടവർ ചരിഞ്ഞു. ടവർ നിലം പതിക്കാത്തതിനാൽ ഒഴിവായത് വലിയ ദുരന്തമാണ്.
സാഗര സരണി പൊന്നത്ത് രാജ്യേട്ടൻ്റെ പീടികക്ക് മുൻവശം തെങ്ങ് പൊട്ടി റോഡിൽ വീണു ഫയർഫോഴ്സ് എത്തിയാണ് മരം നീക്കിയത്. കണ്ണൂരിൽ തെങ്ങുകടപുഴകി വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. നട്ടെല്ലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ തുറന്നു
അരുവിക്കരഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഇന്ന് (മെയ് 24) രാവിലെ 8 മണിക്ക് 20 സെന്റിമീറ്റർ വീതം (ആകെ 100 സെന്റിമീറ്റർ) ഉയർത്തി. ആയതിനാൽ ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Tag:Kerala weather 24/05/25: Heavy rains to continue today; caution required till June 2