Kerala weather 22/05/25: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു: ഒറ്റപ്പെട്ട മഴ
മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമർദം അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും മണിക്കൂറിൽ കോഴിക്കോട് എറണാകുളം ജില്ലകളിൽ ഇടുമെന്നതോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിൽ വീശി അടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.
25 ആം തീയതിയോടെ കാലവർഷം കേരളത്തിൽ എത്തും. നിലവിൽ കന്യാകുമാരി തീരത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാലവർഷം വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. കാലവർഷത്തിനു മുന്നോടിയായി നാളെയും മറ്റന്നാളും കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. കൂടുതൽ മഴ ലഭിക്കുക വടക്കൻ കേരളത്തിലായിരിക്കും.
Tag:Kerala weather 22/05/25: Low pressure formed in the Arabian Sea: Isolated rain