Kerala weather 18/10/24: അറബിക്കടലിൽ ചക്രവാത ചുഴി : ഒറ്റപ്പെട്ട മഴ തുടരും
കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും. അറബിക്കടലിൽ ഒരു ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം തമിഴ്നാട്ടിൽ കരകയറിയ ന്യൂനമർദ്ദം ദുർബലമായി. അതിന്റെ ഭാഗമായി ഇനി എവിടെയും മഴ ലഭിക്കില്ല. കേരളത്തിൽ ഒറ്റപ്പെട്ട മഴ വൈകുന്നേരങ്ങളിൽ തുടരും. കാരണം ചക്രവാത ചുഴിയാണ്.
അതേസമയം ബംഗാൾ ഉൾക്കടലിൽ ഈ മാസം21 ഓടുകൂടി ഒരു ന്യൂനമർദ്ദം രൂപപ്പെടും. ആ ന്യൂനമർദ്ദം പിന്നീട് ചുഴലിക്കാറ്റ് ആവാൻ സാധ്യത. ചുഴലിക്കാറ്റ് ആവുകയാണെങ്കിൽ ഇത് ബംഗ്ലാദേശിലേക്ക് ആണ് പോവുക. പ്രാഥമിക സൂചനകൾ പ്രകാരം അത് കേരളത്തിൽ മഴ നൽകാൻ സാധ്യതയില്ലെങ്കിലും വിശദമായ അപ്ഡേറ്റുകൾ വരും ദിവസങ്ങളിൽ ലഭ്യമാണ്.
എല്ലാ ജില്ലകളിലും മഴ കുറഞ്ഞതിനാൽ തന്നെ ഇന്ന് ഒരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടില്ല. തീരദേശ ജില്ലകളിൽ ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പുറപ്പെടുവിച്ച അലർട്ടുകൾ ഇന്ന് പുലർച്ചെ 2 30 വരെ ആണ്. 2 30 വരെ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത എന്നായിരുന്നു മുന്നറിയിപ്പ്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page