Kerala weather 18/07/25: രണ്ടുദിവസത്തെ ഇടവേളയ്ക്കു ശേഷം ശനിയാഴ്ച മഴ വീണ്ടും ശക്തമാകും

Kerala weather 18/07/25: രണ്ടുദിവസത്തെ ഇടവേളയ്ക്കു ശേഷം ശനിയാഴ്ച മഴ വീണ്ടും ശക്തമാകും

കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച അതിശക്തമായ മഴയ്ക്ക് ചെറിയൊരു ഇടവേള. ഇന്ന് രാവിലെ മുതൽ മഴ കുറയും എന്ന് ഇന്നലെ metbeat weather നിരീക്ഷകർ പറഞ്ഞിരുന്നു. ഇന്നും നാളെയും മഴക്ക് കുറവ് വരുമെങ്കിലും ശനിയാഴ്ച വൈകിട്ട് ഓടുകൂടി മഴ വീണ്ടും ശക്തി പ്രാപിക്കും. അതിശക്തമായ മഴ ഇന്നലെ അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴു ജില്ലകളിൽ യെല്ലോ അലർട്ടും ആണ് ഐ എം ഡി നൽകിയിട്ടുള്ളത്. ഇന്നലെ കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ രാത്രിയോടുകൂടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കാസർകോട് മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. തെക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല കാലാവസ്ഥ വകുപ്പ്.

ഇന്നലെ ഉണ്ടായ അതിശക്തമായ മഴയിൽ വടക്കൻ കേരളത്തിലെ പല ജില്ലകളിലും വ്യാപക നാശനഷ്ടം.

കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം മണ്ണിടിഞ്ഞ് വീണ് പൂർണമായും തടസപ്പെട്ടിരുന്നു. ചുരം വഴിയുള്ള ഗതാഗതം എന്ന പുനസ്ഥാപിച്ചു. കോഴിക്കോട് വിലങ്ങാട് പാലത്തിൽ വെള്ളം കയറുകയും ചെയ്തു. അതിശക്തമായ മഴ പെയ്തപ്പോൾ പുല്ലുവ പുഴയിൽ ജലനിരപ്പ് ഉയർന്നു. കോഴിക്കോട് കടന്തറ പുഴയിൽ മലവെള്ള പാച്ചിലുമുണ്ടായി. മരുതോങ്കര പശുക്കടവ് മേഖലകളിൽ നിന്നും 13 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. കോഴിക്കോട് ചെമ്പനോടയിൽ നിന്നും 13 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. പെരുവണ്ണാമൂഴി,ചെമ്പനോട പാലത്തിൽ വെള്ളം കയറിയിരുന്നു.

തൊട്ടിൽപ്പാലം പുഴയിലും മലവെള്ള പാച്ചിൽ ഉണ്ടായി. ദേശീയപാതയിൽ കോഴിക്കോട് താമരശ്ശേരി ചുരത്തിന് അടുത്ത് ഈങ്ങാപ്പുഴയിൽ റോഡിൽ വെള്ളം കയറി. വിഷ്ണുമംഗലം ബണ്ട് കവിഞ്ഞൊഴുകി. സമീപ പ്രദേശങ്ങളായ ചെറുമോത്ത് റോഡിൽ വെള്ളം കയറി ഗതാഗതം തടസപെട്ടു. കരിങ്ങാട്,കൈവേലി റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെടുകയുണ്ടായി. കുറ്റ്യാടി മരുതോങ്കര, കൂരാച്ചുണ്ട് മേഖലയിലും ശക്തമായ മഴ പെയ്തു.

താമരശ്ശേരി ഈങ്ങാപ്പുഴ മസ്ജിദിൽ വെള്ളം കയറി. താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ട്. മുണ്ടക്കൈ ചൂരൽമല മേഖലകളിലേക്ക് പ്രവേശനം നിരോധിച്ചു. കാസർകോട് ചെറുവത്തൂർ കുളങ്ങാട് മലയിൽ മണ്ണിടിച്ചിലുണ്ടായി. അപകട ഭീഷണിയെ തുടർന്ന് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി. നേരത്തെ മലയിൽ വിള്ളൽ ഉണ്ടായിരുന്നു. അപകട സാഹചര്യമില്ലെന്ന് അധികൃതർ.

കണ്ണൂർ തുടിക്കാട് കുന്നിൽ മണ്ണിടിച്ചിൽ ഉണ്ടായി. പാലക്കാട് അലനല്ലൂർ എടത്തനാട്ടുകര പാതയിൽ കണ്ണംകുണ്ട് പാലത്തിൽ വെള്ളം കയറി. പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിർത്തി.

metbeat news

Tag:Kerala weather 18/07/25: Rains will intensify again on Saturday after a two-day break

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.