Kerala weather 14/03/25: ഉയർന്ന അൾട്രാവയലറ്റ് സൂചിക; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒപ്പം താപനില ഉയരുമെന്ന മുന്നറിയിപ്പും

Kerala weather 14/03/25: ഉയർന്ന അൾട്രാവയലറ്റ് സൂചിക; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒപ്പം താപനില ഉയരുമെന്ന മുന്നറിയിപ്പും

കേരളത്തിൽ 7 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പിന് മഞ്ഞ അലർട്ടും, ഉയർന്ന അൾട്രാവയലറ്റ് സൂചിക മുന്നറിയിപ്പായി ഓറഞ്ച് അലർട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. ഉയർന്ന താപനില കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂർ ജില്ലകളിൽ 38°C വരെയും ആലപ്പുഴ ജില്ലയിൽ 37°C വരെയും; കോട്ടയം, കണ്ണൂർ ജില്ലകളിൽ 36°C വരെയും, എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 35°C വരെയും, തിരുവനന്തപുരം ജില്ലയിൽ 34°C വരെയും, ഇടുക്കി, വയനാട് ജില്ലകളിൽ 33°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2025 മാർച്ച് 15 & 16 ന് ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,മലപ്പുറം, പാലക്കാട് ജില്ലകളിൽ യുവി ഇൻഡക്സ് വർദ്ധിക്കുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യു വി ഇൻഡക്സ് വർദ്ധിച്ചത് പ്രകാരം ഇന്നലെ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

UV INDEX

ഓറഞ്ച് ലെവൽ(8-10)

കൊല്ലം 10
ഇടുക്കി 10
പത്തനംതിട്ട 9
മലപ്പുറം 9
ആലപ്പുഴ 8
കോട്ടയം 8
പാലക്കാട്‌ 8

യെല്ലോ ലെവൽ(6-7)

എറണാകുളം 7
കോഴിക്കോട് 7
തൃശൂർ 6
തിരുവനന്തപുരം 6
കണ്ണൂർ 6

വയനാട് 5
കാസർഗോഡ് 4

അതേസമയം പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് പരിധിയിൽ 2 പേർക്ക് സൂര്യാഘാതം ഏറ്റതായി റിപ്പോർട്ട്. രായ മംഗലം ദേശത്ത് ശ്യാം ജിത് (24) ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോർട്ട് ഉണ്ട്.

Stay updated with the Kerala Meteorological Department’s alerts: yellow for high temperatures and orange for UV index in seven districts. Protect yourself.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.