Kerala weather 13/11/24: ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും ഇന്ന് മുതൽ മഴ
കേരളത്തിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത. ഇലക്ഷൻ ചൂടിൽ നിൽക്കുന്ന വയനാട്ടിൽ ഉൾപ്പെടെ ഇന്ന് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിൽ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കേ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപത്താണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത് ഇതിന്റെ എല്ലാം സ്വാധീഫലമായി ആണ് കേരളത്തിൽ മഴ. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 13 മുതൽ16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അഞ്ച് ജില്ലകളിലും നാളെ എട്ട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് ഉള്ളത്.
യെല്ലോ അലേർട്ട്
13 – 11 – 2024 : പത്തനംതിട്ട , എറണാകുളം , ഇടുക്കി , കോഴിക്കോട് , വയനാട്
14 – 11 – 2024 : തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , എറണാകുളം , ഇടുക്കി , പാലക്കാട് , കോഴിക്കോട് , വയനാട്
15 – 11 – 2024 : പത്തനംതിട്ട , കോട്ടയം , എറണാകുളം , ഇടുക്കി , കോഴിക്കോട് , വയനാട്
16 – 11 – 2024 : എറണാകുളം , ഇടുക്കി , കോഴിക്കോട് , വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
തമിഴ്‌നാട്ടിലെ പല ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യത
തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ചെന്നൈ നഗരത്തിലും പതിനൊന്ന് ജില്ലകളിലും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ചെന്നൈ, ചെങ്കൽപട്ട്, തിരുവള്ളൂർ, കാഞ്ചീപുരം, റാണിപ്പേട്ട്, കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, രാമനാഥപുരം, വിരുദുനഗർ, മധുര എന്നിവിടങ്ങളിൽ നവംബർ 13 ബുധനാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. കനത്ത മഴയ്ക്ക് പുറമെ തമിഴ്‌നാട്ടിലും , പുതുച്ചേരിയിലും കാരയ്ക്കലിലും ഇടിമിന്നലിനും സാധ്യതയുണ്ട്.
ഐഎംഡി മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ ചൊവ്വാഴ്ച സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നു. നവംബർ 13 ബുധനാഴ്ച സ്കൂൾ അവധിയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
തമിഴ്നാട്ടിലും കേരളത്തിലും കൂടാതെ മാഹിയിലും ദക്ഷിണ കർണാടക, രായലസീമ, തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, തീരദേശ ആന്ധ്രാപ്രദേശ്, യാനം എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചെന്നൈയിലെ പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസായി തുടരാനും കുറഞ്ഞ താപനില 24-25 ഡിഗ്രി സെൽഷ്യസിനുമിടയിലായിരിക്കാനും സാധ്യതയുണ്ട്. ചെന്നൈ ജില്ലകളിലെ പല സ്റ്റേഷനുകളിലും ചൊവ്വാഴ്ച 8-10 സെൻ്റീമീറ്റർ മഴ പെയ്തതായി ആർഎംസി അറിയിച്ചു. സോൺ 14 പെരുങ്കുടി, സോൺ 12 ആലന്തൂർ, മീനമ്പാക്കം AWS, സോൺ 13 അഡയാർ, ചെന്നൈ, ആലന്തൂർ, YMCA നന്ദനം, തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.