Kerala weather 12/07/25: ഇന്നും മഴ തുടരും
കേരളത്തിൽ ഇന്നും മഴ തുടരും. ഗോവ മുതൽ കൊല്ലം വരെയുള്ള തീരപ്രദേശങ്ങളിൽ കൂടുതൽ മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് മേഘ രൂപീകരണം കൂടുതലാണ്. പക്ഷേ നേരത്തെ പ്രതീക്ഷിച്ച അത്ര മഴ ഇന്ന് കേരളത്തിൽ ലഭിക്കാൻ ഇടയില്ലയെന്ന് metbeat weather. കൂടുതൽ മഴയും കടലിൽ പെയ്തു പോകും. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിൽ കാറ്റിന്റെ ദിശ പൂർണമായും അനുകൂലമല്ല.
എന്നാൽ മധ്യ ഉയരത്തിൽ കാറ്റിന്റെ ദിശയും വേഗതയും അനുകൂലവുമാണ്. അതുകൊണ്ട് മേഘങ്ങളെല്ലാം കരയിൽ പെയ്യുമെന്ന് കരുതരുത്. എന്നാലും കൊല്ലം വരെയുള്ള ജില്ലകളിൽ മഴ ഉണ്ടാകും. ഇടക്ക് കാറ്റും. തിരുവനന്തപുരം ജില്ലയിൽ മഴ ഇടവിട്ട് വെയിലിൽ തെളിയാൻ സാധ്യതയുണ്ട്.
വരുന്ന ഏതാനും ദിവസം കൂടി കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തെക്ക് മധ്യ ജില്ലകളിൽ മഴ കൂടാൻ സാധ്യതയുണ്ട്. ഗ്യാപ്പ് നൽകുന്ന മഴയായതിനാൽ പ്രത്യേകിച്ച് മുൻകരുതലുകൾ വേണ്ടിവരില്ല. എന്നാൽ കാലാവസ്ഥാ വകുപ്പ് നൽകുന്ന അലർട്ടുകൾ പ്രകാരമുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Tag:Kerala weather 12/07/25: Rain will continue today