Kerala weather 12/06/25: വടക്കൻ കേരളത്തിൽ മഴ ശക്തമായി തുടങ്ങി: വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ ശക്തമായ മഴ

Kerala weather 12/06/25: വടക്കൻ കേരളത്തിൽ മഴ ശക്തമായി തുടങ്ങി: വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ ശക്തമായ മഴ

തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലൂടെ നീളം ശക്തി പ്രാപിക്കുന്നു. വടക്കൻ കേരളത്തിൽ മഴ ശക്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ജൂൺ 12 വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് (IMD) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നു.

വെള്ളിയാഴ്ച, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 15 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട് .

ജൂൺ 15 ഞായറാഴ്ച വരെ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും ഐഎംഡി നിർദ്ദേശിച്ചിട്ടുണ്ട്.

അടുത്ത 3 മണിക്കൂർ സമയത്തേക്ക് മാത്രം തൃശ്ശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നു. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗത്തിൽ വീശി അടിക്കുന്ന കാറ്റിലും സാധ്യതയുള്ളതിനാലാണ് മൂന്നുമണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കാണ് സാധ്യത.

metbeat news

Tag: Kerala weather 12/06/25: Heavy rains begin in North Kerala: Heavy rains in various districts in the next hour

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.