Kerala weather 07/04/25: ന്യൂനമർദ്ദ സാധ്യത; ഒറ്റപ്പെട്ട മഴ തുടരും
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. അതേസമയം ഇന്നുമുതൽ നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന വേനൽ മഴയിൽ ചെറിയ കുറവിനു സാധ്യതയുണ്ടെന്നും ഐ എം ഡി. കഴിഞ്ഞദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ന് എവിടെയും പ്രത്യേക അലർട്ടുകൾ നൽകിയിട്ടില്ല. ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും രാവിലെ സാധ്യതയുണ്ട്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടു. ഇത് വരും മണിക്കൂറിൽ സീസണിലെ ആദ്യ ന്യൂനമർദ്ദമായി ഇത് ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം
07 – 04 – 2025: ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
08 – 04 – 2025 മുതൽ 10 – 04 – 2025: വരെ: ആൻഡമാൻ കടൽ അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.