Kerala weather 02/07/25: ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം; ഒറ്റപ്പെട്ട മഴ തുടരും
കേരളത്തിൽ ഇന്നുമുതൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇതിൻ്റെ സ്വാധീനത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് imd അറിയിപ്പ്. ജൂലൈ 02 മുതൽ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന ദുരന്തമാണ് ശക്തമായ കാറ്റ്. കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
02 – 07 – 2025 : കോഴിക്കോട്, കണ്ണൂർ, കാസർകോട്
03 – 07 – 2025 : കണ്ണൂർ, കാസർകോട്
04 – 07 – 2025 : എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
05 – 07 – 2025 : കണ്ണൂർ, കാസർകോട്
ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
ഇന്നും നാളെയും സോമാലിയൻ തീരം ഒമാൻ അതിനോട് ചേർന്ന യെമൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ വടക്കു പടിഞ്ഞാറൻ അറബിക്കടലിലെ തെക്കൻ ഭാഗങ്ങൾ, തെക്കു പടിഞ്ഞാറൻ അറബിക്കടലിലെ വടക്കൻ ഭാഗങ്ങൾ തെക്കൻ തമിഴ്നാട് തീരം ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നിട്ടുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയോ ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയോ വേഗതയിൽ കാറ്റിനു സാധ്യതയുണ്ട്.
ഇന്ന് ഗുജറാത്ത് തീരം കൊങ്കൺ ഗോവ തീരങ്ങൾ അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, വടക്കു കിഴക്കൻ അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ വടക്കൻ ആന്ധ്രാപ്രദേശ് തീരം, ഒഡീഷ തീരം, പശ്ചിമ ബംഗാൾ തീരം, വടക്കു പടിഞ്ഞാറേ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയോ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
നാളെ ഗുജറാത്ത് തീരം, കൊങ്കൺ, ഗോവ തീരങ്ങൾ അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ , വടക്കു കിഴക്കൻ അറബിക്കടൽ , മധ്യ ബംഗാൾ ഉൾക്കടൽ , അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ , വടക്കൻ ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ നാൽപത് മുതൽ അമ്പത് കിലോമീറ്റർ വരെയോ ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലൊന്നും ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
Tag:Kerala weather 03/07/25: Low pressure over Jharkhand; Isolated rains to continue