Kerala weather 02/10/24: ഇന്നത്തെ മഴ എവിടെയെല്ലാം

Kerala weather 02/10/24: ഇന്നത്തെ മഴ എവിടെയെല്ലാം

കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഉൾപ്പെടെ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചമുതൽ ആയിരിക്കും മിക്ക ജില്ലകളിലും മഴ ശക്തി പ്രാപിക്കുക. ഈരാറ്റുപേട്ട, കറുകച്ചാൽ,പമ്പ എന്നിവിടങ്ങളിൽ ഇടിയോടുകൂടിയ മഴലഭിക്കും. രാജപാളയം, റാന്നി, പൈനാവ്,കോതമംഗലം, മൂന്നാർ, കുമളി,കൊല്ലം, കൊച്ചി, കോട്ടയം, വൈക്കം എന്നിവിടങ്ങളിലും ഉച്ചയ്ക്ക് ശേഷം മഴ സാധ്യത . നിലമ്പൂർ, ഇരിഞ്ഞാലക്കുട,

കോഴിക്കോട്, ബാലുശ്ശേരി, താമരശ്ശേരി, വടകര, നടുവിൽ,കണ്ണൂർ, കൽപ്പറ്റ എന്നിവിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത കേരളത്തിന്റെ ഒപ്പം കർണാടകയിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം മഴ സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഇടുക്കി പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. മഴക്കൊപ്പം ഇടിമിന്നലും 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുക.

ലൈവ് മിന്നൽ അലർട്ട് അറിയുവാൻ

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment