Kerala weather 01/05/25: ഇന്ന് പുലർച്ചെ മുതൽ മഴ തുടങ്ങി: മെയ് മാസത്തിൽ കൂടുതൽ മഴയെന്ന് IMD
കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് പുലർച്ച മുതൽ തന്നെ നല്ല മഴ ലഭിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് രാവിലെ മുതൽ മഴ ലഭിച്ചത്. രാവിലെ മുതൽ മേഘാവൃതമായ അന്തരീക്ഷമാണ്. കൂടാതെ ശക്തമായ മഴ കണക്കിൽ എടുത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
മെയ് മാസത്തിൽ കൂടുതൽ മഴ
കേരളത്തിൽ മെയ് മാസത്തിലും കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് മാസത്തിൽ കേരളത്തിൽ ലഭിക്കേണ്ട ശരാശരി മഴ 219 mm ആണ്. ഇതിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പകൽ ഉയർന്ന താപനില സാധാരണ നിലയിൽ അനുഭവപ്പെടാൻ സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.
മെയ് 10 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ നിഗമനം. അതേസമയം, വേനല്‍ മഴ ലഭിച്ചാലും ചൂടിന് വലിയ കുറവൊന്നും അനുഭവപ്പെടില്ല. ചൂടും അന്തരീക്ഷത്തിലെ ഈര്‍പ്പവും മൂലമാണ് അസ്വസ്ഥതയുള്ള അന്തരീക്ഷം അനുഭവപ്പെടുന്നത്.വടക്കന്‍ കേരളം, തെക്കന്‍ കര്‍ണാടകയുടെ തീരദേശം, ഉള്‍നാടന്‍ കര്‍ണാടക, തമിഴ്‌നാടിന്റെ കിഴക്കന്‍ തീരദേശം, തെക്കന്‍ തമിഴ്‌നാട് എന്നിവിടങ്ങളിലും മഴ ലഭിക്കും. ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴയാണ് കേരളത്തില്‍ ഉള്‍പ്പെടെ പ്രതീക്ഷിക്കേണ്ടത്. കേരളത്തില്‍ കിഴക്കന്‍ മേഖലയിലും ഇടനാട്ടിലും തീരദേശത്തും മഴ ലഭിക്കും.
കള്ളക്കടൽ പ്രത്യേക ജാഗ്രതാ നിർദേശം
നാളെ (02/05/2025) രാവിലെ 02.30 മുതൽ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
Tag:Rain started this morning: IMD predicts more rain in May