Kerala summer weather updates 13/05/24: മഴ തുടരും; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് കേരള തീരത്ത് ജാഗ്രത മുന്നറിയിപ്പ്
കേരളത്തിൽ ചൂടിനാശ്വാസമായി പെയ്തു തുടങ്ങിയ മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അതേസമയം, തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
തെക്കന്‍ ജില്ലകളിൽ രണ്ട് ദിവസത്തിനകം മഴ ശക്തിപ്പെട്ടു തുടങ്ങും എന്ന് കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച പത്തനംതിട്ട ജില്ലയിലും ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ട് ആണെന്ന് ഐ എം ഡി .
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കേരളത്തിൽ പരക്കെ മഴ ലഭിച്ചതോടെ അന്തരീക്ഷ താപനിലയിലും കുറവ് രേഖപ്പെടുത്തി. കടുത്ത ചൂട് രേഖപ്പെടുത്തുകയും പല തവണ ഉഷ്ണ തരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്ത പാലക്കാട് ജില്ലയില്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസോളം കുറഞ്ഞു. തൃശൂരില്‍ 3 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ കുറഞ്ഞപ്പോള്‍ കോട്ടയം ജില്ലയില്‍ 2.5 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് .
ഉയർന്ന തിരമാലയ്ക്ക് സാധ്യത
കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു.
ചൂട് കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും സാരമായ കുറവ് രേഖപ്പെടുത്തി. വെള്ളിയാഴ്ചയോടെ തന്നെ വൈദ്യുതി ഉപയോഗത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നതായി കെഎസ്ഇബി അറിയിച്ചു . ബുധനാഴ്ചത്തെ മാക്സിമം ഡിമാന്റ് 5251 മെഗാവാട്ടായി കുറഞ്ഞിരുന്നു.
വെള്ളിയാഴ്ചയിലെ ആകെ വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റില്‍ താഴെ ആയിരുന്നെന്നും കെഎസ്ഇബി ആദ്യ കൃതി . വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5000 മെഗാവാട്ടില്‍ കുറവാണ് രേഖപ്പെടുത്തി. വ്യാഴാഴ്ചത്തെ വൈദ്യുതി ഉപയോഗം 10.10999 കോടി യൂണിറ്റ് ആയിരുന്നത് വെള്ളിയാഴ്ച 9.88319 കോടി യൂണിറ്റായി കുറഞ്ഞിരുന്നു.
പീക് ലോഡ് സമയത്തെ വൈദ്യുതി ആവശ്യം 5209 മെഗാവാട്ടില്‍ നിന്ന് 4,976 മെഗാവാട്ടായി കുറഞ്ഞു . ചൊവ്വാഴ്ചത്തെ മാക്സിമം ഡിമാന്റിനേക്കാള്‍ 493 മെഗാവാട്ടിന്റെ കുറവായിരുന്നു ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നത്. ചൊവ്വാഴ്ചത്തെ മാക്സിമം ഡിമാന്റ് 5744 മെഗാവാട്ട് ആയിരുന്നു.
metbeat news
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS