kerala summer weather 2025: മെച്ചപ്പെട്ട മഴയും കുറഞ്ഞ തീവ്രതയുള്ള ചൂടും
2025 വേനൽ കാലം മെച്ചപ്പെട്ട മഴയും കൂടുതൽ ബുദ്ധിമുട്ടിക്കാത്ത ചൂടുമായി തുടരുന്നു. 2025 കഴിഞ്ഞ 5 വർഷത്തിനിടയിൽ നല്ല രീതിയിൽ മഴ ലഭിച്ച വേനൽക്കാലമാണ്.( 192 mm). 2022 ന് ശേഷം( 243 mm) ഇത്തവണയാണ് മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം കാരണം ഏറ്റവും കുറവ് മഴ ലഭിച്ചത് കഴിഞ്ഞ വർഷമാണ്. 52.6 mm മഴയാണ് കഴിഞ്ഞവർഷം ലഭിച്ചത്. ഇത്തവണ പസഫിക് സമുദ്രത്തിൽ വേനൽ തുടക്കത്തിലെ ‘ലാനിന’ സാഹചര്യവും തുടരുന്നുള്ള ന്യൂട്രൽ സാഹചര്യവും വേനൽ മഴക്കുള്ള അനുകൂല സാഹചര്യങ്ങളായി മാറി.
ചൂടിലും ചെറിയ ആശ്വാസം
മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ പകൽ താപനിലയിലും കുറവാണ്. ഏപ്രിൽ അവസാനിക്കുമ്പോളും ഇത്തവണ ഔദ്യോഗികമായി മാർച്ച്, ഏപ്രിൽ മാസത്തിൽ 40°c മുകളിൽ താപനില രേഖപെടുത്തിയില്ല എന്നത് ആശ്വാസമാണ് . 2024,2023 വർഷങ്ങളിൽ 40°c മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നു രേഖപെടുത്തിയിരുന്നു.
ഇത്തവണ മാർച്ചിൽ വെള്ളാണിക്കരയിലും ( 39°c ) ഏപ്രിലിൽ പാലക്കാട് ( 38.9°c) ഉയർന്ന താപനില രേഖപെടുത്തി. അന്തരീക്ഷ ഈർപ്പം കൂടുതൽ കാരണം പുഴുങ്ങിയ അന്തരീക്ഷ സ്ഥിതി ചില ദിവസങ്ങളിൽ കൂടുതൽ ഉണ്ടായിരുന്നു.
എന്നാൽ ഈ വർഷത്തെ മറ്റൊരു പ്രത്യേകത ഫെബ്രുവരിയിൽ ആയിരുന്നു മാർച്ച് ഏപ്രിൽ മാസത്തേക്കാൾ ഉയർന്ന താപനില രേഖപെടുത്തിയത്. അതും രണ്ടു തവണ കണ്ണൂർ എയർപോർട്ടിൽ 40.4ഉം 40.2 ആണ് ഫെബ്രുവരിയിൽ കണ്ണൂർ എയർപോർട്ടിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില.

photo credit : Rajeevan erikulam
മെച്ചപ്പെട്ട വേനൽ മഴക്കും അതോടൊപ്പം കൂടുതൽ ബുദ്ധിമുട്ടിക്കാത്ത ആശ്വാസകരമായ താപനിലയും മെയ് മാസത്തിലും പ്രതീക്ഷിക്കാം.
Tag:Kerala summer weather 2025: Better rainfall and less intense heat