Kerala summer weather 17/04/25: ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ഇന്നും ലഭിക്കും
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഒറ്റപ്പെട്ട മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളുടെ വിവിധ പ്രദേശങ്ങളിലാണ് ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യത. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കാറ്റിന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത ഉണ്ടായേക്കാം. ഇടിമിന്നൽ അപകടകാരികൾ ആയതിനാൽ ഇടിമിന്നൽ ജാഗ്രത നിർദ്ദേശം കർശനമായി പാലിക്കുക.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് കന്യാകുമാരി കടൽതീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്ന് രാത്രി 11 :30 മുതൽ 0.8 മുതൽ 1.2 മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ ഉയരുന്നത് കാരണം കടലാക്രമണത്തിന് സാധ്യത എന്നാണ് INCOIS നൽകുന്ന മുന്നറിയിപ്പ്.
Tag : Kerala Summer Weather,These districts will receive isolated rain today