Kerala summer rain updates 15/03/23: ഇന്ന് 9 ജില്ലകളിൽ മഴ സാധ്യത
കേരളത്തിൽ ഇന്ന് 9 ജില്ലകളിൽ മഴ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ, പാലക്കാട്,ജില്ലകളിലാണ് മഴ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ ഇടത്തരം മഴയ്ക്കാണ് സാധ്യത.
അതേസമയം, വിവിധ ജില്ലകളിൽ താപനില മുന്നറിയിപ്പുമുണ്ട്. 2024 മാർച്ച് 15 മുതൽ 19 വരെ പാലക്കാട് കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും, ആലപ്പുഴ കോട്ടയം കോഴിക്കോട് ജില്ലകളിൽ ഉയർന്ന 37 ഡിഗ്രി വരെയും തിരുവനന്തപുരം പത്തനംതിട്ട എറണാകുളം തൃശ്ശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. അതായത് രണ്ടു മുതൽ 4 ഡിഗ്രി വരെ താപനില ഉയരും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിൽ ഒഴികെ മാർച്ച് 15 മുതൽ 19 വരെ ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യത.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
15-03-2024 (ഇന്ന്) രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.