Kerala summer rain updates 18/04/24: ഇന്നത്തെ മഴ തെക്കൻ ജില്ലകളിൽ തുടങ്ങി
ചൂടിന് ആശ്വാസം നൽകി ഇന്നത്തെ മഴ തെക്കൻ ജില്ലകളിൽ തുടങ്ങി. മലപ്പുറം ജില്ലയുടെ ചില പ്രദേശങ്ങളിലും മഴ ലഭിച്ചു തുടങ്ങി . മഴക്കൊപ്പം കൊല്ലം പത്തനംതിട്ട ജില്ലകളിൽ ശക്തമായ ഇടിമിന്നലും ഉണ്ട്. വരുംദിവസങ്ങളിലും കേരളത്തിലെ കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ ഉൾപ്പെടെ കേരളം മുഴുവൻ മഴ ലഭിക്കുമെന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷണം. വടക്കൻ ജില്ലകളിൽ വെള്ളിയാഴ്ചയാണ് കൂടുതൽ മഴ സാധ്യത.
എല്ലാ ജില്ലകളിലും വിവിധ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മധ്യ, തെക്കൻ ജില്ലകളിൽ രാത്രി പത്തുമണി വരെ വിവിധ പ്രദേശങ്ങളിൽ മഴ തുടരും. എറണാകുളം, കോട്ടയം, ആലപ്പുഴ പത്തനംതിട്ട, തൃശ്ശൂർ തുടങ്ങിയ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി ജില്ലയുടെ വടക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയാണ് സാധ്യത. കോഴിക്കോട് വയനാട് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലും, പാലക്കാട് മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്.
ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് നാളെ മൂന്നു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ വയനാട് കോഴിക്കോട് ജില്ലകളിലാണ് മഞ്ഞ അലട്ട്.
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ
FOLLOW US ON GOOGLE NEWS