Kerala summer rain updates 15/05/24: തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു

Kerala summer rain updates 15/05/24: തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു

തെക്കൻ കേരളത്തിൽ ശക്തമായ വേനൽ മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങി വിവിധ ജില്ലകളിലാണ് മഴ ലഭിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ മൂന്നു മണിക്കൂറിനിടെ 18 എംഎം മഴ ലഭിച്ചു. കൊല്ലം ജില്ലയിലെ പുനലൂർ സ്റ്റേഷൻ പരിധിയിൽ 31.5 mm മഴ ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ റാന്നി സ്റ്റേഷൻ പരിധിയിൽ 36 എം എം മഴ ലഭിച്ചു.

തെക്കൻ മധ്യകേരളത്തെ അപേക്ഷിച്ച് വടക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറവാണെങ്കിലും വിവിധ ജില്ലകളിൽ മഴ ലഭിക്കുന്നുണ്ട്. മൂന്നു മണിക്കൂറിനിടെ കണ്ണൂർ കാസർകോട് തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു. എറണാകുളം, ഇടുക്കി,കോട്ടയം ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. വടക്കൻ കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിൽ എല്ലാം പുലർച്ചെയും രാവിലെയും ആയി മഴ സാധ്യതയുണ്ട്.

മഴക്കൊപ്പം കേരളത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നിലവിൽ ശക്തമായ മഴ ലഭിക്കുന്നത്. മെയ് 18 മുതൽ 21 വരെ കേരളം, തമിഴ്നാട്,കർണാടക സംസ്ഥാനങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യത.

ഈ ദിവസങ്ങളിൽ ഓറഞ്ച് സമാനമായ മഴ കേരളത്തിൽ ലഭിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 2024 ലെ കാലവർഷത്തിന്റെ ആരംഭം ആൻഡമാൻ ദ്വീപുകളിൽ മെയ്‌ 19, 20 തീയതികളോട് കൂടി ആരംഭിക്കാൻ സാധ്യതയെന്ന് metbeat weather നിരീക്ഷകർ. ഇപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെയെങ്കിൽ കേരളത്തിൽ കാലവർഷം ജൂൺ രണ്ടോടുകൂടി എത്താൻ സാധ്യതയുണ്ട്.

മീനച്ചിലാർ നദി സംരക്ഷണ സമിതിയുടെ മഴ മാപ്പിനികളിൽ ഇന്ന് വൈകുന്നേരം പെയ്ത മഴയുടെ കണക്ക് രേഖപ്പെടുത്തിയത്.

Meenachil River Rain Monitoring Network MRRM
Rainfall Data (mm)
2024 May 15
8.30 am (Last 24 hours)
Average: 34.4
Locations reported : 35
Total Rain 1204.6

Thidanad
Konnakkadu 43
Pathazha 39
Chanakakkulam 55.6
Madamala 24
Aikkarakkunnu 30

Teekoy
Njandukallu 12
Kattupara 12.4
Inchappara 29.5
Muppathekkar 7
Muppathekkar Eriyattupa 6
Mavady 15.8

Meenachil
Palakkad 18
Parappally ward 2 – 15.8
Vilakkumadam 14
Chathamkulam 18.6
Poovarani health centre 18.6
Pankapattu 13.4

Poonjar Thekkekara
Chemmathamkuzhy 59.6
Kadaladimattam 58.4
Adivaram 65.2
Peringulam chattampi 51.6
Poonjar Town 41.4
Peringulam Puliyidukku 42.6
Pathampuzha 71
Kadaladimattam oliyani 64.6
Pottankudy

Poonjar
Maniamkulam 42.8
Palace ward 29.4
Nedumthanam 56.8
Maniamkunnu 28
Chennad 54

Bharananganam 33.2
Ullanadu 51.2
Pala Chethimattam 42
Kattachira 35.6
Kottayam 4.4

River & Rain Monitoring Koottickal

Rainfall Data
2024 May 15
7.30am (Last 24 hours)
Average: 56.8

Chappath 51.2mm
Kappilammod 32.4mm
Koottickal Town 34.2
Olynadu 28.8
Parathanam 116.2mm
Mundappally 52.6mm
Kavaly 75.3
Valletta 68.4
Thalumkal 52.6

SEED & Climate Action Group – St. George HS Koottickal
Co – ordinated by
Citizens Climate Education Centre (CCEC) Bhoomika Poonjar
Supported by the Meenachil River Protection Council (MRPC) & Meenachil River & Rain Monitoring Network (MRRM)

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment