Kerala summer rain 09/05/24: കേരളത്തിലെ വിവിധ ജില്ലകളിൽ കഴിഞ്ഞ 12 മണിക്കൂറിൽ ലഭിച്ച മഴ

Kerala summer rain 09/05/24: കേരളത്തിലെ വിവിധ ജില്ലകളിൽ കഴിഞ്ഞ 12 മണിക്കൂറിൽ ലഭിച്ച മഴ

വേനൽചൂടിന് ആശ്വാസമായി കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നലെ രാത്രിയും പുലർച്ചെയുമായി മഴ ലഭിച്ചു. മെയ് 8 മുതൽ കേരളത്തിൽ മഴ ലഭിക്കുമെന്ന് മെറ്റ്ബീറ്റ് വെതർ കഴിഞ്ഞ ഫോർകാസ്റ്റുകളിൽ പറഞ്ഞിരുന്നു. വടക്കൻ കേരളത്തിൽ ഉൾപ്പെടെ മഴ ലഭിച്ചത് വേനൽചൂടിന് ആശ്വാസമായി. വിവിധ ജില്ലകളിൽ കഴിഞ്ഞ 12 മണിക്കൂറിൽ ലഭിച്ച മഴയുടെ കണക്ക് ഇങ്ങനെ

കാസർകോട് 0.5 എംഎം മഴ ലഭിച്ചു. വയനാട് കുപ്പാടി സ്റ്റേഷൻ പരിധിയിൽ 18. 5 mm മഴയും, കൽപ്പറ്റയിൽ 33 എം എം മഴയും ലഭിച്ചു. കോഴിക്കോട് 7mm മഴ ലഭിച്ചു. മലപ്പുറം ജില്ലയിലെ തെന്നല സ്റ്റേഷൻ പരിധിയിൽ 20.5 mm മഴയും,തവനൂർ സ്റ്റേഷൻ പരിധിയിൽ 30.5mm മഴയും ലഭിച്ചു. തൃശ്ശൂർ ജില്ലയിൽ 7.5 mm മഴ ലഭിച്ചു. എറണാകുളം ജില്ലയിലെ കളമശ്ശേരി സ്റ്റേഷൻ പരിധിയിൽ 14.5 mm മഴയും നീലേശ്വരം സ്റ്റേഷൻ പരിധിയിൽ18 എം എം മഴയും ലഭിച്ചു. ഇടുക്കി ജില്ലയിലെ ചെറുതോണി സ്റ്റേഷൻ പരിധിയിൽ 25 mm മഴ ലഭിച്ചു. തിരുവനന്തപുരം ജില്ലയിൽ 9 എം എം മഴ. പത്തനംതിട്ട, കൊല്ലം ജില്ലയിൽ 0. 5 എംഎം മഴയാണ് ലഭിച്ചത്.

ഇന്നും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ മഴ സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടില്ല.

അതേസമയം കള്ളക്കടൽ പ്രതിഭാസം തുടരുന്നതിനാൽ ഇന്നും കേരളതീരത്ത് ജാഗ്രത.കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ഇതിന്റെ വേഗത സെക്കൻഡിൽ 15 cm നും 50 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS).

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.7 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment