kerala rain updates 19/05/24: തലസ്ഥാന നഗരം കനത്ത മഴയിൽ മുങ്ങി

kerala rain updates 19/05/24: തലസ്ഥാന നഗരം കനത്ത മഴയിൽ മുങ്ങി

തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളം കയറി. ഇന്നലെ വൈകിട്ടും രാത്രിയിലും പെയ്ത മഴയെ തുടർന്നാണ് നഗരങ്ങളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് . രാവിലെയും മഴ തുടരുകയാണ് തിരുവനന്തപുരം നഗരത്തിൽ. ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ടുമൂലം നഗരത്തിലെ പ്രധാന ഇടപാനൂർ ജംഗ്ഷനിൽ അടക്കം ജനം ദുരിതത്തിലാണ്.

രാവിലെയും മഴ തുടർന്നതോടെ അട്ടക്കുളങ്ങരയിലും മുക്കോലയ്ക്കലും വെള്ളകെട്ട് രൂപപ്പെട്ടിട്ടുണ്ട് . അട്ടക്കുളങ്ങരയിൽ സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളിൽ വെള്ളം നിറഞ്ഞൊഴുകുകയാണ്. അട്ടക്കുളങ്ങരയിൽ നിന്ന് ചാലയിലേക്ക് പോകുന്ന റോഡിലും അപകടകരമായ വെള്ളകെട്ട് ഉണ്ട് . മുക്കോലയ്ക്കലിൽ വീടുകളിൽ വെള്ളം കയറിട്ടുണ്ട്. അട്ടക്കുളങ്ങരയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ഉള്ളൂർ ശ്രീ ചിത്ര നഗറിലും വീടുകളിലും വെള്ളം കയറി .

നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളിലും വെള്ളം. ശംഖുമുഖത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മരം മുറിച്ച് മാറ്റി ഗതാഗത യോഗ്യമാക്കി . ശക്തമായ മഴ കാരണം മലയോര മേഖലയിലേക്ക് ജാഗ്രതയോടെയുള്ള യാത്ര വേണമെന്ന് ജില്ലാ കലക്ടര്‍ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍ പറഞ്ഞു.

അതേസമയം വരും മണിക്കൂറുകളില്‍ കേരളത്തിലെ ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് . തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് imd.

തിരുവനന്തപുരം സിറ്റിയിൽ ഇന്നലെ ലഭിച്ചത് 121.5 mm മഴയാണ്. തിരുവനന്തപുരം ജില്ല ഉൾപ്പെടെ കേരളത്തിലെ വിവിധ ജില്ലകളിൽ ലഭിക്കുന്ന ശക്തമായ മഴയിൽ പലസ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, മലയോരമേഖലകളിലേക്ക് ഉൾപ്പെടെയുള്ള യാത്രകളിൽ ജാഗ്രത പുലർത്തണമെന്നും മെറ്റ് ബീറ്റ് വെതർ കഴിഞ്ഞ ഫോർകാസ്റ്റുകളിൽ പറഞ്ഞിരുന്നു. വിവിധ ജില്ലകളിൽ അതിതീവ്രമഴ സാഹചര്യം കണക്കിലെടുത്ത് രാത്രി യാത്രകളിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് രാത്രി യാത്രകളിൽ നിരോധനമേർപ്പെടുത്തിയിട്ടുള്ളത്.

അതേസമയം കാലവർഷം അടുത്ത 36 മണിക്കൂറിനുള്ളിൽ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അങ്ങനെയെങ്കിൽ മെയ് 31 കേരളത്തിലും കാലവർഷം എത്തുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. തെക്കൻ ഛത്തീസ്ഗഢിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ട് . മറ്റൊരു ന്യൂനമർദ്ദപാത്തി മറാത്തുവാഡയിൽ നിന്ന് തെക്കൻ തമിഴ്നാട് വഴി ചക്രവാത ചുഴിയിലേക്ക് നീണ്ടുനിൽക്കുന്നുണ്ടെന്നും imd . ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 6 – 7 ദിവസം ഇടിമിന്നലോടെയും കാറ്റോടും ( 49-50 കി മീ / മണിക്കൂർ) കൂടിയ മിതമായ, ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 19, 20, 21 തിയ്യതികളിൽ അതി തീവ്രമായ മഴയ്ക്കും മെയ്‌ 19 മുതൽ 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ, അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ്‌ 22 ഓടെ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment