Kerala rain updates 06/10/24: കണ്ണൂരിൽ കനത്ത മഴ വീടുകളിൽ വെള്ളം കയറുന്നു, കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിലെ കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. അതിശക്തമായ മഴ എന്നതാണ് ഓറഞ്ച് അലർട്ട് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ചൊവ്വാഴ്ച ഇടുക്കി ജില്ലയിലും ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ബുധനാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട് imd.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പുണ്ട്. കാറ്റും മഴയും ഉള്ള സാഹചര്യത്തിൽ യാതൊരു കാരണവശാലും മരങ്ങൾക്ക് അടിയിൽ നിൽക്കരുത്, മരങ്ങൾക്കടിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതെ ശ്രദ്ധിക്കുക.
കണ്ണൂർ മട്ടന്നൂർ മേഖലയിൽ കനത്ത മഴ
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മേഖലയിൽ കനത്ത മഴയാണ്. വിമാനത്താവളത്തിൽ നിന്ന് നിന്ന് വെള്ളം കുത്തിയൊഴുകി വീടുകളിലേക്ക് കയറുന്നുണ്ട്. കല്ലേരിക്കരയിലെ വീടുകളിലേക്കാണ് വെള്ളം കുത്തിയൊഴുകുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (06/10/2024) മുതൽ 10/10/2024 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
06/10/2024 മുതൽ 10/09/2024 വരെ: കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
09/10/2024 മുതൽ 10/09/2024 വരെ: കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രതാ നിർദേശം
06/10/2024 : തെക്കൻ ആൻഡമാൻ കടലിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
06/10/2024 മുതൽ 07/10/2024 വരെ : തമിഴ് നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, മാലിദ്വീപ് പ്രദേശം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
08/10/2024 : തെക്കൻ തമിഴ് നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, മാലിദ്വീപ് പ്രദേശം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
09/10/2024 & 10/10/2024 : തെക്കൻ തമിഴ് നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, കേരള തീരം, അതിനോട് ചേർന്ന തെക്കു കിഴക്കൻ അറബിക്കടൽ, കർണാടക തീരം, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, മാലിദ്വീപ് പ്രദേശം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കന്യാകുമാരി തീരത്ത് നാളെ (07/10/2024) രാത്രി 11.30 വരെ 0.9 മുതൽ 0.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദേശങ്ങൾ
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.40 കിലോമീറ്റർ വരെ വേഗത്തിൽ വീശി അടിക്കുന്ന കാറ്റിനാണ് സാധ്യത എന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതേസമയം ഇടിയോടെ മഴ എല്ലായിടത്തും ശക്തമാകും. അറബിക്കടലിലെ ചക്രവാത ചുഴി, വടക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം, ഫേസ് 2 ൽ അറബിക്കടലിൽ നിൽക്കുന്ന ആഗോള മഴ പാത്തി എന്ന MJO. ഇതിന്റെ എല്ലാം സ്വാധീന ഫലമായി മഴ ഏതാനും ദിവസം കൂടി തുടരും. കിഴക്കൻ മേഖലകളിൽ അതിശക്തമായ മഴക്ക് സാധ്യത, മലവെള്ളപ്പച്ചിൽ ഉണ്ടാകും. ഇടിയും കാറ്റും മഴക്കൊപ്പം പ്രതീക്ഷിക്കാം. അതിനാൽ മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page